ന്യൂഡൽഹി : മൻ കി ബാത്ത് പത്ത് വർഷം പൂർത്തിയാക്കാൻ ഒരുങ്ങുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി . പരിപാടിയുടെ ശ്രോതാക്കളാണ് ഈ ഷോയുടെ യഥാർത്ഥ അവതാരകർ എന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിപാടി വിജയിപ്പിച്ച എല്ലാ ശ്രോതക്കൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
ഒക്ടോബർ 3 നാണ് മൻ കി ബാത്ത് പത്ത് വർഷം പൂർത്തിയാക്കുന്നത്. മൻ കി ബാത്തിന്റെ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ. പോസിറ്റീവ് കഥകൾ, പ്രചോദിപ്പിക്കുന്ന ഉദാഹരണങ്ങൾ, വളരെ പ്രോത്സാഹജനകമായ കഥകൾ എന്നിവ രാജ്യത്തെ ജനങ്ങൾ ഇതിലൂടെ അറിഞ്ഞു എന്ന് മൻ കി ബാത്തിന്റെ’ 114-ാം എപ്പിസോഡിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. മൻ കി ബാത്തിന്റെ 10 വർഷത്തെ നീണ്ട യാത്രയിൽ ഓരോ എപ്പിസോഡും പുതിയ കഥകളും പുതിയ റെക്കോർഡുകളുമാണ്. മൻ കി ബാത്തിന്’ വരുന്ന കത്തുകൾ വായിക്കുമ്പോൾ എന്റെ ഹൃദയം അഭിമാനം കൊണ്ട് വീർപ്പുമുട്ടുക്കുകയായിരുന്നു. ഇതിൽ ഉയർന്നുവന്ന വിഷയങ്ങൾ രാജ്യം ഏറ്റെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഭാഗത്തിലും ചർച്ച ചെയ്ത പൗരന്മാരുടെ സേവനങ്ങളും മികവുകളും മറ്റുള്ളവർക്ക് പ്രചോദനമായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മൻ കീ ബാത്തിന്റെ വിജയത്തിന് എല്ലാ ജനങ്ങളോടും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെടാൻ തനിക്ക് ലഭിച്ച ഏറ്റവും മികച്ച മാർഗമായിരുന്നു മൻ കീ ബാത്ത്. ജനങ്ങളിൽ നിന്നും ഒരു നേർത്ത അകലം പോലും തനിക്കില്ല എന്ന് വ്യക്തമാക്കാൻ മൻ കീ ബാത്ത് സഹായിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള ശുചിത്വ പ്രചാരണത്തിൽ പങ്കാളികളാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
Discussion about this post