തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിലേക്ക് മോട്ടോർ വാഹനവകുപ്പ്. ഡിജിറ്റലാക്കുന്നതോടെ ലൈസൻസിന്റെ ഒർജിനൽ പകർപ്പ് വിതരണം നിർത്തലാക്കും. അനുമതി തേടി ധനവകുപ്പിനെ ഗതാഗത വകുപ്പ് ഉടൻ സമീപിക്കും.
കരാറെടുത്ത ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന് 15 കോടി രൂപ കുടിശ്ശികയായിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പിന്. ഇതോടെ ആർസി ലൈസൻസ് എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്. ഇതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് പുതിയ നീക്കത്തിലേക്ക് കടന്നത്.
ജൂലൈ മുതലുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ്ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള ശുപാർശ ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു സമർപ്പിച്ചത്. ഡിജിറ്റലാക്കിയാൽ അനാവശ്യ ചിലവും ലൈസൻസിനായുള്ള കാത്തിരിപ്പും ഒഴിവാക്കാനാവും എന്ന് അദ്ദേഹം പറഞ്ഞു.
ചിത്രവും ക്യു ആർ കോഡുമുള്ള ഡ്രൈവിംഗ് ലൈസൻസ് മൊബൈലുകളിലേക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനത്തിനാണ് പദ്ധതിയിടുന്നത് .
Discussion about this post