തിരുവനന്തപുരം: മലപ്പുറത്ത് നിന്നും കോടികൾ വിലമതിയ്ക്കുന്ന സ്വർണവും ഹവാല പണവുമാണ് പോലീസ് പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സക്കാരിന്റെ ഈ പ്രവർത്തനങ്ങളോടുള്ള പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എല്ലാ കാലത്തും ഹിന്ദുത്വ വർഗ്ഗീയ ശക്തികളെ ശക്തമായ എതിർത്തുവന്ന പാർട്ടിയാണ് സിപിഎം. അതിന്റെ പേരിൽ തങ്ങളുടെ സഖാക്കൾക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായി. കേരളത്തിന്റെ ജനസംഖ്യയിൽ ഏറിയ പങ്കും മതന്യൂനപക്ഷങ്ങൾ ആണ്. പണ്ട് കോൺഗ്രസ് പാർട്ടിയ്‌ക്കൊപ്പം നിന്നിരുന്ന ഇവർ ഇപ്പോൾ സിപിഎമ്മിനൊപ്പം ചേരുന്നു. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ദോഷം ചെയ്യുമെന്ന് മനസിലാക്കിയ കോൺഗ്രസ് ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുസ്ലീം തീവ്രവാദ ഘടകങ്ങൾക്കെതിരെയും ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ ഇതിനെ സർക്കാർ ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്ന തരത്തിൽ ചില ശക്തികൾ വളച്ചൊടിയ്ക്കുന്നു. മലപ്പുറത്ത് നിന്നും കഴിഞ്ഞ 5 വർഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വർണവും കോടികളുടെ ഹവാല പണവുമാണ് പിടിച്ചെടുത്തത്. ഈ നടപടികളോടുള്ള അൻവറിന്റെ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. അൻവറിന്റെ ആരോപണങ്ങൾ ശക്തമായ അന്വേഷണം നടത്തുമെന്നും പിണറായി കൂട്ടിച്ചേർത്തു.
Discussion about this post