ന്യൂഡൽഹി ; പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശത്തിൽ മല്ലികാർജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ. നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കിയിട്ടേ മരിക്കൂവെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ പ്രസ്താവനെക്കെതിരെയാണ് അമിത് ഷാ ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയോട് കോൺഗ്രസുകാരുടെ മനസ്സിലെ വെറുപ്പും ഭയവുമാണ് ഇതിലൂടെ തെളിഞ്ഞ് കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
‘മിസ്റ്റർ ഖാർഗെ ജിയുടെ ആരോഗ്യം എത്രയും വേഗം സുഖം പ്രപിക്കട്ടെ. അതിനായി പ്രധാനമന്ത്രി പ്രാർത്ഥിക്കുന്നുണ്ട്. ഞാനും പ്രാർത്ഥിക്കുന്നു, ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു, അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ. അദ്ദേഹം വർഷങ്ങളോളം ജീവിക്കട്ടെ. 2047 ലെ ഒരു വികസിത ഭാരതത്തെ കാണാൻ അദ്ദേഹത്തിന് സാധിക്കട്ടെ.സ്വന്തം ആരോഗ്യത്തെ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി ഖാർഗെ പൊതുവേദിയിൽ പ്രസംഗിച്ചത്, അങ്ങേയറ്റം ലജ്ജാവഹമാണെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ജമ്മുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം. റാലിയിൽ പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ പ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ പിടിച്ചിരുത്തി. എന്നാൽ അതിന് ശേഷം നടത്തിയ പ്രസംഗത്തിൽ ‘ഇപ്പോൾ എനിക്ക് 83 വയസ്സുണ്ട്. അത്ര പെട്ടെന്നൊന്നും ഞാൻ മരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കും വരെ താൻ ജീവിച്ചിരിക്കും’, എന്നായിരുന്നു ഖർഗെയുടെ പ്രതികരണം.
Discussion about this post