അഹമ്മദാബാദ്: ഗുജറാത്തിൽ 1.60 കോടിയുടെ വ്യാജനോട്ടുകൾ പിടിച്ചെടുത്തു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം നടൻ അനുപം ഖേറിന്റെ ചിത്രമുള്ള കള്ളനോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയിരിക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദിലെ വ്യാപാരിക്കാണ് 2100 ഗ്രാം സ്വർണത്തിനുപകരം 1.3 കോടി രൂപയുടെ കള്ളനോട്ടുകൾ നൽകിയത്. 500 രൂപയുടെ 26 കെട്ടുകളാണ് തട്ടിപ്പുസംഘം വ്യാപാരിക്ക് നൽകിയത്. ഈ കഴിഞ്ഞ സെപ്തംബർ 24 ന് നവരംഗ്പുര ഏരിയയിലെ സിജി റോഡിലെ ഒരു കൊറിയർ സ്ഥാപനത്തിൽ സ്വർണം എത്തിക്കണമെന്നായിരുന്നു തട്ടിപ്പ് സംഘം ആവശ്യപ്പെട്ടിരുന്നത്. ഇത് പ്രകാരം സ്വർണവ്യാപാരിയായ മെഹുൽ തക്കർ സ്വർണവുമായി തന്റെ ജീവക്കാരെ അയച്ചു. 1.6 കോടി പണമടങ്ങിയ ഒരു കവർ തട്ടിപ്പ് സംഘം നൽകുകയും നോട്ടെണ്ണൽ മെനീഷിനിൽ നോട്ടെണ്ണുമ്പോഴേക്ക് 30 ലക്ഷം ബാക്കി എടുത്തുതരാമെന്നും പറഞ്ഞു. തുടർന്ന് തട്ടിപ്പ് സംഘം ഇവിടെ നിന്ന് പോയി. ജീവനക്കാർ കവർ തുറന്നപ്പോഴാണ് വ്യാജനോട്ടുകളെന്ന് തിരിച്ചറിഞ്ഞത്.
നേരത്തെ, സൂറത്തിൽ ഒരു വ്യാജ കറൻസി നിർമാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും സെപ്റ്റംബർ 22 ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഷാഹിദ് കപൂറിൻറെ ‘ഫാർസി’ എന്ന സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവർത്തിച്ചതെന്നാണ് പോലീസ് കമ്മീഷണർ രാജ്ദീപ് നുകും പറയുന്നത്.
അതേസമയം, തന്റെ ചിത്രമുള്ള കള്ളനോട്ടുകൾ കണ്ട് അനുപം ഖേർ അത്ഭുതവും പ്രകടിപ്പിച്ചു. തന്റെ ചിത്രമുള്ള വ്യാജനോട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘500 രൂപ നോട്ടുകളിൽ ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് പകരം എന്റെ ഫോട്ടോ എന്തും സംഭവിക്കാം എന്നുപറഞ്ഞായിരുന്നു താരം ചിത്രം പങ്കുവച്ചത്
Discussion about this post