തിരുവനന്തപുരം : ഇപ്പോഴിതാ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. സാധനങ്ങളുടെ വിലകൾ ഉയർന്നതിന് പിന്നാലെയാണ് ഭക്ഷണസാധനങ്ങളുടെ വില വർദ്ധിച്ചത്. വെളിച്ചണ്ണ , തേങ്ങ , ഉരുളകിഴങ്ങ് എന്നിവയുടെയെല്ലാം വില കുതിച്ചിരിക്കുകയാണ്. ഇതോടെ 50 , 60 രൂപയുണ്ടായിരുന്ന ഒരു ഊണിന്റെ വില 80 രൂപയായി ഉയർന്നു.
കറികളിൽ ഒഴിവാക്കാൻ കഴിയാത്ത പച്ചക്കറികളുടെ വില വർദ്ധിച്ചത് കൊണ്ടാണ് വില ഉയർത്തിയത് എന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. നേരത്തെ ഊണിനൊപ്പം മീൻ കറി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തേങ്ങയ്ക്ക് വില വർദ്ധിച്ചതിനാൽ മീൻ കറി ഊണിനൊപ്പം നൽകുന്നില്ല എന്നും ഉടമകൾ പറഞ്ഞു.
കൂടാതെ തമിഴ്‌നാട്ടിൽ നിന്ന് തേങ്ങയുടെ വരവ് വളരെ കുറവാണ്. ഇതും വെളിച്ചെണ്ണയ്ക്കും വില വർദ്ധിപ്പിക്കാൻ കാരണമായി .തേങ്ങയ്ക്ക് മാത്രമല്ല കപ്പയ്ക്കും വില വർദ്ധിച്ചിരിക്കുകയാണ്. 50 രൂപ മുതൽ 60 രൂപ വരെയാണ് കപ്പയുടെ ഇപ്പോഴത്തെ വിപണി വില.
Discussion about this post