ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ചുമതലയുള്ള ഇന്ദ്രേഷ് കുമാറിനോട് സുന്നി ഉലമ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹാജി മുഹമ്മദ് സലീസ് നേതൃത്വത്തിലുള്ള സംഘമാണ് ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുന്ന് ഹിന്ദുരാഷ്ട്രത്തിന്റെ ഘടന സംബന്ധിച്ച ആറ് ചോദ്യങ്ങള്‍ മുന്നോട്ട് വച്ചത്.
ഇന്ദ്രേഷ് കുമാര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്നും, മുസ്ലിം സംഘടന പ്രതിനിധികളുടെ സമ്മേളനം വിളിച്ച് കൂട്ടി മറുപടി നല്‍കാമെന്ന് പറഞ്ഞതായും മുസ്ലിം നേതാക്കള്‍ പറഞ്ഞു,
ഇവയാണ് മുസ്ലിം മതപണ്ഡിതര്‍ മുന്നോട്ട് വച്ച ആറ് ചോദ്യങ്ങള്‍-
- എന്ത് കൊണ്ടാണ് ആര്‍എസ്എസ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി കാണുന്നത് ?
- ഹിന്ദു രാഷ്ട്രത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ ആര്‍എസ്എസ് എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ?
- ഹിന്ദുമതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണോ അതോ ആര്‍എസ്എസ് അതിനൊരു തത്വശാസ്ത്രം ഉണ്ടാക്കിയിട്ടുണ്ടോ?
- മതപരിവര്‍ത്തനം സംബന്ധിച്ച് ആര്‍എസ്എസിന്റെ നിലപാട് എന്താണ്?
- ഏത് തരത്തിലുള്ള രാഷ്ട്രസ്നേഹമാണ് ആര്‍എസ്എസ് മുസ്ലിംങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ?..
- ആര്‍എസ്എസ് എങ്ങനെയാണ് ഇസ്ലാമിനെ നോക്കിക്കാണുന്നത് ?
ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന് ഇന്ദ്രേഷ് കുമാറിന് കഴിഞ്ഞില്ലെന്നും സലീസ് പറഞ്ഞു.
ഹിന്ദു രാഷ്ട്രം സംബന്ധിച്ച് ആര്‍എസ്എസിന് വ്യക്തമായ രൂപമില്ലെന്നും, വെറും പ്രചരണത്തിന്റെ പേരില്‍ ഹിന്ദു രാഷ്ട്രം എന്ന് വിളിച്ച് കൂവുകയാണെന്നും ഹാജി മുഹമ്മദ് സലീസ് വിമര്‍ശിച്ചു.
Discussion about this post