ലോകത്തെ ഞെട്ടിച്ച് മുൻ ഇറാൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ഇസ്രായേലി ചാരവൃത്തിയെ പ്രതിരോധിക്കാൻ ഇറാനിൽ പ്രവർത്തിക്കുന്ന ദേശീയ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ ഒരു ഇസ്രായേൽ ചാരനായിരുന്നുവെന്നാണ് മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാൻ പൗരനായ ഇസ്രയേൽ ചാരൻ കൃത്യമായ വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്രള്ള ഉണ്ടായിരുന്ന ഇടത്ത് ഇസ്രയേൽ സൈന്യം മിസൈൽ വർഷിച്ചതെന്ന് മാദ്ധ്യമവാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് ആരും സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ മുൻ പ്രസിഡന്റ് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
പ്രത്യേക യൂണിറ്റിൽ ഡബിൾ ഏജന്റുമാർ പ്രവർത്തിക്കുന്നതായും ഇവർ ഇറാനിയൻ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഇസ്രായേലിന് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ മൊസാദ് ഏജന്റായിരുന്നുവെന്നും കൂട്ടിചേർത്തു.
Discussion about this post