കൊച്ചി; നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാറിന്റെ സാമ്പത്തിക സോത്രസ് കണ്ടെത്താൻ ഒരുങ്ങി പോലീസ്. വിചാരണക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കോടതി നീക്കം. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേശം സുനിൽ അഡംബരവാഹനങ്ങളിൽ യാത്ര ചെയ്യുന്നതും വിലകൂടിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസിന്റെ ദ്രുതഗതിയിലുള്ള നീക്കം.
കഴിഞ്ഞ തവണ കോടതിയിൽ ഹാജരായപ്പോൾ 7,000 രൂപയുടെ ചെരിപ്പും, 4,000 രൂപയുടെ ഷർട്ടുമാണ് പൾസർ സുനി ധരിച്ചിരുന്നത്. രഹസ്യാന്വേഷമ വിഭാഗമാണ് ഇത് റിപ്പോർട്ട് ചെയ്തത്. കേസ് അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഒന്നാം പ്രതിയായ ഇയാളെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ?,കോടതി നേരിട്ട് ചോദ്യം ചോദിക്കുമ്പോൾ ഇയാൾ ആർക്കെങ്കിലും അനുകൂലമായി മറുപടി പറയുമോ എന്നീ കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിച്ച് വരുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ഏഴരവർഷമായി വിചാരണത്തടവിലായിരുന്ന പൾസർ സുനി ഈ കഴിഞ്ഞ സെപ്തംബർ 20 നാണ് പുറത്തിറങ്ങിയത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിറ്റേന്ന് തന്നെ വിചാരണക്കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സുനി പുറത്തിറങ്ങുകയായിരുന്നു. അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുതെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്നും വിചാരണക്കോടതിയുടെ ജാമ്യവ്യവസ്ഥയിലുണ്ട്. ഒരു സിം മാത്രമേ ഉപയോഗിക്കാവൂ. നമ്പർ കോടതിയെ അറിയിക്കണം. സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ഒരു ലക്ഷം രൂപ കെട്ടിവെക്കണം. രണ്ട് ആൾജാമ്യത്തിലാണ് സുനി പുറത്തിറങ്ങിയത്.
Discussion about this post