ഈ മഹാപ്രപഞ്ചം തന്നെ ഒരു വലിയ വിപണിയാണെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ… ആവശ്യക്കാരൻ ഉള്ളവന്റെ കയ്യിൽ നിന്ന് വാങ്ങുന്നു. പകരം പണം നൽകുന്നു. കറൻസിയെന്ന ആശയം വരും മുൻപ് ബാർട്ടർ സമ്പ്രദായമായിരുന്നു. ഒരു സാധനത്തിന് പകരം മറ്റൊന്ന് കൈമാറുന്ന രീതി. ഇത് പലതിനും പലസമയങ്ങളിലും വ്യത്യസ്ത മൂല്യങ്ങൾ നൽകുകയും. ആവശ്യക്കാരന് വേണ്ട സാധനം ലഭിക്കാത്ത അവസ്ഥ വരെ എത്തിക്കുകയും ചെയ്തു. കറൻസിയുടെ വരവോടെ സംഗതി മാറി. വിനിമയത്തിന് കൃത്യമായ മൂല്യം വന്നതോടെ വ്യാപാരവും മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കലും എളുപ്പമായി. ഓരോ രാജ്യത്തിനും ഇന്ന് വ്യത്യസ്തമായ കറൻസികളുണ്ട്. പണ്ട് ചെമ്പ് നാണയത്തിൽ തുടങ്ങിയ പണവിനിമയം ഇന്ന് കറൻസി നോട്ടുകളിലേക്കും ഡിജിറ്റൽ മണിയിലേക്കും മാറിയിരിക്കുന്നു.
കറൻസി ഓരോ രാജ്യത്തിനും അത്യാവശ്യത്തിന് അനുസരിച്ച് അച്ചടിച്ച് വിതരണം ചെയ്യുകയല്ല, മറിച്ച തത്തുല്യമായ മൂല്യത്തിന് അനുസരിച്ച് സ്വർണം സൂക്ഷിച്ച് പകരം പണം അച്ചടിച്ച് വിപണിയിലെ വിനിമയത്തിലേക്ക് മാറ്റുകയാണെന്ന് അറിയാമല്ലോ. വളരെ സങ്കീർണമായ നടപടി ക്രമങ്ങളും പാളിയാൽ സമ്പദ് വ്യവസ്ഥയെ വരെ ബാധിക്കുന്ന പ്രവൃത്തിയുമാണിത്.
എന്നാൽ ആഫ്രിക്കൻ രാജ്യമായ കോംഗോയ്ക്ക് ഇടക്കാലത്ത് കറൻസി സംബന്ധിച്ച് ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോയി. മറ്റുരാജ്യങ്ങൾ അടക്കിപ്പിടിച്ച് ചിരിക്കാനുള്ള കാരണം വരെയായി അത്. ആ കഥയറിയാം.
പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ പഴയ ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ . തദ്ദേശീയമായി കോംഗോ-ബ്രസ്സാ എന്നും ഈ രാജ്യം അറിയപ്പെടുന്നു .1960-ൽ സ്വാതന്ത്ര്യം ലഭിച്ചതോടെ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ റിപ്പബ്ലിക്ക് ഓഫ് കോംഗോ ആയി. 1971 മുതൽ 1997 വരെ സയർ എന്നാണ് ഈ രാജ്യം അറിയപ്പെട്ടിരുന്നത്.ആ കാലഘട്ടത്തിൽ സ്വേച്ഛാധിപതി മൊബുട്ടു സെസെ സെക്കോയാണ് ഭരിച്ചിരുന്നത് . അദ്ദേഹത്തിന്റെ കാലഘട്ടത്തിനു ശേഷമാണ് ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോ എന്ന് പേര് മാറ്റിയത് .1990കളുടെ തുടക്കത്തിൽ കടുത്ത സാമ്പത്തിക അസ്ഥിരതമൂലം മൊബുട്ടു ഭരണകൂടം നിരവധി തവണ നോട്ടുകൾ പരിഷ്‌കരിച്ചു. 1993ൽ നോട്ടുകൾ പിൻവലിച്ചത് രാജ്യത്ത് അതിഭീകരമായ പണപ്പെരുപ്പം സൃഷ്ടിച്ചു. സയർ കറൻസിക്ക് ഡോളറുമായുള്ള വിനിമയമൂല്യത്തിൽ വൻ ഇടിവുമുണ്ടായി. പതിയെ രാജ്യം ആഭ്യന്തര കലാപത്തിലേക്ക് വഴിമാറി.1997ൽ സ്വേച്ഛാധിപതിയായ ജോസഫ് മോബുട്ടു പുറത്താക്കപ്പെട്ടു. പുതിയ സർക്കാർ അധികാരത്തിലേറി. അന്ന് രാജ്യത്ത് നിലവിലിരുന്ന കറൻസിയിൽ മോബുട്ടുവിന്റെ തലയുടെ ചിത്രം അച്ചടിച്ചിട്ടുണ്ടായിരുന്നു. വിപ്ലവത്തിനു ശേഷം പുതിയ കറൻസി അച്ചടിക്കാനുള്ള പണമില്ലാത്തതിനാൽ വിപ്ലവാനന്തര കോംഗോയിലെ സർക്കാർ നോട്ടുകളിൽ മോബുട്ടുവിന്റെ തലഭാഗം വെട്ടിമാറ്റി ഉപയോഗിച്ചു. അങ്ങനെ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളിൽ ഉള്ള സ്വേച്ഛാധിപതി മൊബുട്ടുവിന്റെ ചിത്രത്തിന്റെ തലഭാഗത്ത് ഒരു ദ്വാരം ഇട്ടു. സാമ്പത്തികാവസ്ഥ മെച്ചപ്പെടുന്നത് വരെ ഈ ദ്വാരമുള്ള നോട്ടുകളാണ് രാജ്യത്ത് വിനിമയത്തിന് ഉപയോഗിച്ചിരുന്നത്.
Discussion about this post