നിങ്ങൾ ഇപ്പോൾ ഫുട്ബോൾ കളിക്കുകയാണ് എന്ന് സങ്കൽപ്പിക്കുക. സമനിലയിൽ നിൽക്കുകയാണ്. ഓരോ ടീമും പെനാൽറ്റി കിക്കുകൾ എടുക്കാൻ തുടങ്ങുന്നു.. ജനക്കൂട്ടം ഇരമ്പുകയാണ്…. നിങ്ങളുടെ ടീം ഗെയിം വിജയിക്കുമോ ഇല്ലയോ എന്നത് ഷോട്ട് അടിക്കാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ഈ രംഗം നിങ്ങൾക്ക് ചിത്രീകരിക്കാൻ കഴിയുന്നുണ്ടോ..?
ചില ആളുകൾക്ക് ഇത്തരം സാഹചര്യങ്ങൾ മറ്റുള്ളവർക്ക് കഴിയുന്നതിനേക്കാൾ എളുപ്പത്തിൽ ദൃശ്യവൽക്കരിക്കാൻ കഴിയും. ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് അറിയാമോ…?
ഒരു വസ്തുവിനെ കാണാതെ തന്നെ നിങ്ങളുടെ മനസ്സിൽ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ദൃശ്യവൽക്കരിക്കാൻ കഴിയുന്ന കഴിവാണ് മാനസിക ഇമേജറി . ഉദാഹരണത്തിന്, നിങ്ങളുടെ ഉറ്റ ചങ്ങാതിമാരെക്കുറിച്ച് നിങ്ങൾ ചിന്തിക്കുമ്പോൾ, അവരുടെ മുഖം മുന്നിൽ കാണാൻ കഴിയന്നതാണ്. ഇതിനെയാണ് മാനസിക ഇമേജറി എന്ന് പറയുന്നത്.
തലച്ചോറിന്റെ പിൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാഗമാണ് പ്രഥാമിക വിഷ്വൽ കോർട്ടക്‌സ് . ഇത് സാഹചര്യങ്ങളെ ദൃശ്യവൽകരിക്കാൻ സഹായിക്കുന്നു. ഈ ഭാഗത്ത് തന്നെയാണ് കണ്ണുകളിൽ നിന്നുള്ള ദൃശ്യ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതും ചുറ്റുമുള്ള ലോകത്തെ കാണാൻ സഹായിക്കുന്നതും.
മസ്തിഷ്‌കത്തിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു മസ്തിഷ്‌ക മേഖലയും മാനസിക ഇമേജറിക്ക് സഹായിക്കുന്നു.
പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് എന്നാണ് ഈ ഭാഗത്തെ വിളിക്കുന്നത്. നമ്മുടെ ചുറ്റുപാടുകളിൽ നിന്നുള്ള നിമിഷങ്ങൾ ഇൻപുട്ട് പ്രോസസ്സ് ചെയ്യുകയും ആ ഇൻപുട്ട് മുൻകാല അനുഭവങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് അവയോട് പ്രതികരിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ധർമം. വിഷ്വൽ കോർട്ടക്‌സ് , പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് ഇതെല്ലാം കൂടികലർന്നാണ് മാനസിക ഇമേജറി ഉണ്ടാവാൻ സഹായിക്കുന്നത്.
ഇമാജിൻ ചെയ്യാൻ കഴിയുന്ന ഇത്തരം കഴിവുകൾ ഒരു പരിധിവരെയെങ്കിലും ഒരാളുടെ മാനസിക ഇമേജറി കഴിവുമായി ബന്ധപ്പെട്ടതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വലിയ അളവിലുള്ള വിവരങ്ങൾ മനസ്സിൽ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു.
നിങ്ങൾ യഥാർത്ഥത്തിൽ ഒരു സംഭവം അനുഭവിക്കുമ്പോൾ നിങ്ങളുടെ ഓർമ്മയിൽ അത് സൂക്ഷിച്ച് വയ്ക്കുന്നു. ആ ഓർമ്മ തലച്ചോറിലെ ഒരിടത്ത് മാത്രമല്ല സൂക്ഷിക്കപ്പെടുന്നത്. മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് മസ്തിഷ്‌ക കോശങ്ങളിലാണ് ഇത് സൂക്ഷിച്ചു വയ്ക്കുന്നത്. പിന്നീട്, ഒരു ശബ്ദമോ മണമോ ഉണ്ടാകുമ്പോൾ ഈ മസ്തിഷ്‌ക കോശങ്ങളുടെ ശൃംഖല വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നു. അങ്ങനെയാണ് നിങ്ങളുടെ മുന്നിൽ കാണുന്നതുപോലെ ഇമാജിൻ ചെയ്യാൻ കഴിയുന്നത്.
Discussion about this post