സുന്ദരിയും സുന്ദരന്മാരും ആയിരിക്കുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. അതിനായി ഒട്ടേറെ പണം ചെലഴിക്കുന്നു.ജീവിതചര്യകൾ ശ്രദ്ധിക്കുന്നു.. യഥാർത്ഥത്തിൽ എന്താണ് സൗന്ദര്യം? സമൂഹം കൽപ്പിച്ചുവച്ച ചില നിയന്ത്രണരേഖകൾക്കുള്ളിലാണ് സൗന്ദര്യത്തിന്റെ അളവുകോലുകൾ. നിറം ഇത്രേ, ഉയരം ഇത്ര,വണ്ണമിത്ര,മൂക്കിങ്ങനെ,കണ്ണിങ്ങനെ ചുണ്ട് ഈ വലിപ്പത്തിൽ,മുടിയുടെ നീളം അങ്ങനെ സൗന്ദര്യത്തിന്റെ അളവുകോലുകൾ വ്യത്യസ്തമാണ്. സ്യത്തിൽ ഇതൊന്നുമല്ല നമ്മുടെ ജീവിതത്തിന്റെ മൂല്യം നിർണയിക്കുന്നത്. നാം ഓരോരുത്തരും ഓരോ രീതിയിൽ സുന്ദരന്മാരും സുന്ദരിമാരുമാണെന്ന ആത്മവിശ്വാസത്തോടെ വേണം ജീവിതം മുന്നോട്ട് പോകാൻ.
കാര്യങ്ങൾ ഇങ്ങനെ ഒക്കെയാണെങ്കിലും ഇന്നും ലോകത്ത് സൗന്ദര്യമത്സരങ്ങൾ അടിക്കടി നടക്കുന്നുണ്ട്. ലോകസുന്ദരിയും സുന്ദരന്മാരും ആരാണെന്ന വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. ആളുകളുടെ തർക്കം അവിടെ നിൽക്കട്ടെ. എന്തിനും ഏതിനും ശാസ്ത്രീയമായ അടിത്തറയോടെ നിഗമനത്തിലെത്തുന്നവരാണല്ലോ ഭൂരിപക്ഷം മനുഷ്യരും ശാസ്ത്രം പറയുന്നത് അനുസരിച്ച് ആരാണ് ഏറ്റവും സുന്ദരിയെന്നറിഞ്ഞാലോ?
ലോകപ്രശസ്തയായ ബെല്ല ഹാഡിഡ് ആണ് ശാസ്ത്രീയമാ അളവുകോലുകൾ നോക്കുകയാണെങ്കിൽ ലോകത്തെ ഏറ്റവും സുന്ദരി. ഗ്രീക്ക് ഗണിതശാസ്ത്രമാണ് ഇതിന് അടിസ്ഥാനം. സൗന്ദര്യത്തെ അളക്കാനുള്ള അവരുടെ പ്രത്യേകതരം അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ലയെ ഏറ്റവും മികച്ച സുന്ദരിയായി കണക്കാക്കുന്നത്. ശാസ്ത്രീയ സൂത്രവാക്യം ഉപയോഗിച്ച് സൗന്ദര്യത്തെ നിർവ്വചിക്കാൻ ശ്രമിക്കുമ്പോൾ ഗ്രീക്ക് പണ്ഡിതന്മാർ ഉപയോഗിച്ചിരുന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മുഖത്തിന്റെ അനുപാതങ്ങൾ കണക്കാക്കുന്നത്. ഗോൾഡൻ റേഷ്യോ എന്ന അളവ് കോലാണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്.
ഗോൾഡൻ റേഷ്യോ അനുപാതമുള്ള മുഖങ്ങൾ ഏറ്റവും ആകർഷണമുള്ള മുഖമായി കണക്കാക്കപ്പെടുന്നു.ഇത് പ്രകാരം നെറ്റിത്തടത്തിൽ നിന്നും പുരികം വരെയുള്ള അകലവും പുരികം മുതൽ മൂക്കിന്റെ താഴെവരെയുള്ള അകലവും മൂക്കിന്റെ താഴ്ഭാഗം മുതൽ താടിവരെയുള്ള അകലവും ഏറെക്കുറെ തുല്യമാകണം. താടിയെല്ല് വി ഷെയ്പ്പിൽ അയിരിക്കണം. ജോലൈൻ കൃത്യമായിരിക്കണം. കവിളിലെ മാംസം താഴേക്ക് അധികം തൂങ്ങിനിൽക്കാൻ പാടില്ല. കൂടാതെ മേൽചുണ്ടും കീഴ്ചുണ്ടും ഏകദേശം ഒരുപോലെ ആയിരിക്കണം.
ഗോൾഡൻ റേഷ്യോയുടെ അടിസ്ഥാനത്തിൽ ബെല്ലയുടെ മുഖം 94.35 ശതമാനം പരിപൂർണമാണത്രേ. ബെല്ലയുടെ മുഖത്തില് എല്ലാ വിധത്തിലുമുള്ള ഫിസിക്കൻ ഫീച്ചറുകളുമുണ്ടത്രേ. ഒന്നാം സ്ഥാനം ബെല്ലയ്ക്കാണെങ്കിൽ രണ്ടാം സ്ഥാനത്ത് ദിവ ബിയോൺ എന്ന സുന്ദരിയാണ് 92.44 ശതമാനമാണ് ഇവരുടെ സൗന്ദര്യം. അരീന ഗ്രാൻഡ് ആണ് മൂന്നാം സ്ഥാനത്തുള്ള സുന്ദരി.91.81 ശതമാനമാണ് ഇവരുടെ സൗന്ദര്യമത്രേ.
Discussion about this post