കൊൽക്കത്ത : ആർ ജി കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിന് ഇരയായ ജൂനിയർ ഡോക്ടറിന്റെ പ്രതിമ സ്ഥാപിച്ച് പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ. ക്രൈ ഓഫ് ദ ഹവർ എന്ന് പേരിട്ടിരിക്കുന്ന പ്രതിമയാണ് ഡോക്ടർമാർ സ്ഥാപിച്ചിരിക്കുന്നത്.
ഇരയുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളാണ് പ്രതിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.
ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലെ വേദനയും ഭയാനകതയും ചിത്രീകരിക്കുന്നുവെന്ന് കലാകാരനായ അസിത് സെയ്ൻ പറഞ്ഞു. പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ഒരു സ്ത്രീ കരയുന്നത് കാണിച്ച് കൊണ്ടാണ്. പ്രതിമ ആർജി കാറിന്റെ പ്രിൻസിപ്പാലിന്റെ ഓഫീസ് സ്ഥിചെയ്യുന്ന കെട്ടിടത്തിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്.
‘ഈ പ്രതിമ ഇരയുടെതല്ല, മറിച്ച് അവൾ അനുഭവിച്ച വേദനയുടെയും പീഡനത്തിന്റെയും നിരന്തരമായ പ്രതിഷേധങ്ങളുടെയും പ്രതീകമാണ്,’ എന്ന് ‘ ആശുപത്രിയിലെ ഒരു ജൂനിയർ ഡോക്ടർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുന്നത്. ഈ പ്രതിമ കാണുന്നതിൽ വളരെ യധികം അസ്വത ഉണ്ടാക്കുന്നു , ഡോക്ടറുടെ പ്രതിമ സ്ഥാപിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ അവളുടെ വേദനയോടുള്ള മുഖമല്ലാതെ മറ്റെന്തെങ്കിലും ആവാമായിരുന്നു എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ഇത് എത്രമാത്രം നിർവികാരമാണെന്ന് പറയാനാവില്ല. ഈ പ്രതിമ നശിപ്പിച്ചുകളാൻ ആഗ്രഹിക്കുന്നു എന്ന് മറ്റൊരാൾ എഴുതി. വേദനിക്കുന്ന പെൺകുട്ടിയുടെ മുഖമായി പ്രതിമ നിർമിച്ചത് ശരിയായില്ല . ഇരയുടെ ചിത്രങ്ങളോ പ്രതിമകളോ ഉപയോഗിക്കരുതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
‘ഞങ്ങൾ ഒരു നിയമവും ലംഘിക്കുകയോ കോടതിയുടെ ഉത്തരവ് അവഗണിക്കുകയോ ചെയ്തിട്ടില്ല. ഇതൊരു പ്രതീകാത്മക ശിൽപം മാത്രമാണ്. എന്താണ് സംഭവിച്ചതെന്ന് അധികാരികളെ കാണിക്കാൻ വേണ്ടി മാത്രമാണ് ഇത് . നീതിക്കുവേണ്ടി പോരാടും എന്ന് ആർജി കാർ ആശുപത്രിയിലെ ഡോക്ടർ ദേബ്ദത്ത് പറഞ്ഞു .
Discussion about this post