റായ്പുര്‍: ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായി ‘തട്ടിപ്പ് ബാങ്ക്’എന്ന സംവിധാനമൊരുക്കി പണം തട്ടിയിരിക്കുകയാണ് ഒരു സംഘം. ചത്തീസ്ഗഡിലെ സാഖി ജില്ലയിലെ ഛപോര ഗ്രാമത്തിലാണ് സാമ്പത്തിക തട്ടിപ്പുകളുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചേക്കാവുന്ന സംഭവം അരങ്ങേറിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ വ്യാജ ശാഖ തന്നെ തുറന്നാണ് ഒരു സംഘം തട്ടിപ്പ് നടത്തിയത്.
യഥാര്‍ത്ഥ ബാങ്കിന്റെ തന്നെ എല്ലാ സവിശേഷതകളോടും കൂടിയ വ്യാജ ബാങ്ക് ശാഖ പത്ത് ദിവങ്ങള്‍ക്കു മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ ഫര്‍ണീച്ചറുകളും ഔദ്യോഗിക പേപ്പറുകളും കൗണ്ടറുകളുമുള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഒരിക്കിയിരുന്നു. ഇതൊന്നുമറിയാതെ ഗ്രാമത്തിലുള്ളവര്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കുകയും പണമിടപാടുകള്‍ നടത്താനും തുടങ്ങി.
സമീപ പ്രദേശമായ ദബ്രയിലെ മാനേജര്‍ക്ക് സംശയം വന്നതോടെയാണ് വ്യാജനെ പിടികൂടിയത്. പ്രദേശവാസിയായ അജയ് കുമാര്‍ അഗര്‍വാള്‍ എന്നയാള്‍ ജില്ലയിലെ മറ്റൊരു എസ്.ബി.ഐ ശാഖയില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു.പക്ഷേ പെട്ടെന്ന് തന്റെ ഗ്രാമത്തില്‍ ശാഖ തുറന്നത് അദ്ദേഹത്തില്‍ സംശയമുളവാക്കി. പുതിയ ശാഖ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും ഇയാള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചില്ല. ശസെപ്റ്റംബര്‍ 27-ന് പോലീസിന്റെയും മറ്റ് എസ്.ബി.ഐ ഉദ്യോഗസ്ഥരും ചേര്‍ന്ന് പുതിയ ശാഖയില്‍ പരിശോധന നടത്തി. ഇതോടെയാണ് ഈ ശാഖ തന്നെ വ്യാജമാണെന്ന് മനസിലായത്.
ഈ വ്യാജ ബാങ്ക് ബ്രാഞ്ച് മാനേജര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍, കാഷ്യര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ സ്ഥാനങ്ങളിലേക്കാണ് നിയമനങ്ങള്‍ നടന്നത്. എല്ലാ ജീവനക്കാര്‍ക്കും പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ വന്‍ തുക കെട്ടിവെച്ചാല്‍ മാത്രമേ ജോലി ലഭിക്കുമായിരുന്നുള്ളു. രണ്ടു ലക്ഷത്തിനും ആറു ലക്ഷത്തിനും ഇടയിലുള്ള തുകയാണ് ആവശ്യപ്പെട്ടത്.
Discussion about this post