ടെൽ അവീവ് : ഒക്ടോബർ രണ്ടാം തീയതി ഇസ്രയേലിലെ ജാഫയിൽ നടന്ന ആക്രമണത്തിന് ഇസ്ലാമിക ഭീകരർ മറയാക്കിയത് അൽ നുഷ മസ്ജിദ് എന്ന് ഇസ്രായേൽ ദേശീയ സുരക്ഷ ഏജൻസി. ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
ഇസ്രായേലിൽ ഒളിവിൽ കഴിയാനും ആക്രമണത്തിന് പദ്ധതി തയ്യാറാക്കാനുമായി ഇസ്ലാമിക ഭീകരർ ഉപയോഗിച്ച അൽ നുഷ മസ്ജിദ് ഉടൻതന്നെ ഓർമ്മ മാത്രമായേക്കാം എന്ന് ഇസ്രായേൽ വ്യക്തമാക്കി. പള്ളി പൊളിക്കുന്നതിനെക്കുറിച്ച് ആലോചനയുള്ളതായി ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിർ വ്യക്തമാക്കി. രണ്ട് ഇസ്ലാമിക ഭീകരരാണ് ഇസ്രായേൽ ജനതയ്ക്ക് നേരെ ആക്രമണം നടത്തിയത് എന്നും ഇസ്രായേൽ വെളിപ്പെടുത്തി.
മുഹമ്മദ് മാസ്‌ക്, അഹമ്മദ് ഹിമൗനി എന്നിവരാണ് ആക്രമണം നടത്തിയ കഴിഞ്ഞദിവസം ഇസ്രായേലിൽ ആക്രമണം നടത്തിയ ഭീകരർ. ഇരുവരും പലസ്തീൻകാരും വെസ്റ്റ് ബാങ്കിലെ താമസക്കാരും ഹമാസുമായി ബന്ധമുള്ളവരുമായിരുന്നു. പെർമിറ്റ് ഇല്ലാതെ ഇസ്രയേലിലേക്ക് കടന്ന ഇരുവരും മസ്ജിദ് കേന്ദ്രമാക്കി പ്രവർത്തിക്കുകയും പിന്നീട് മെട്രോ സ്‌റ്റേഷനിൽ ആക്രമണം നടത്തുകയും ആയിരുന്നു എന്നാണ് ഇസ്രായേൽ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post