ഭൂമിശാസ്ത്രം പഠിച്ചിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. ഭൂമിശാസ്ത്ര പാഠപുസ്തകങ്ങളിൽ നാമെല്ലാം പഠിച്ചിട്ടുള്ളത് നമ്മുടെ ലോകത്ത് അഞ്ച് സമുദ്രങ്ങൾ ഉണ്ടെന്നതാണ്. പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക് സമുദ്രങ്ങളാണ് ഈ അഞ്ചെണ്ണം.
എന്നാൽ, നമ്മുടെ ലോകത്ത് അഞ്ചല്ല, ആറ് സമുദ്രങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രഞ്ജർ. ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 700 കിലോമിറ്റർ താഴെയാണ് ആറാമത്തെ സമുദ്രം ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് ഇതുവരെയുള്ള എല്ലാ സമുദ്രങ്ങളേക്കാളും മൂന്നിരട്ടി വലിപ്പമുള്ളതാണ് ഭൂമിയുടെ ഉപരിതലത്തിന് താഴെ കണ്ടെത്തിയിരിക്കുന്ന സമുദ്രമെന്നാണ് കണ്ടെത്തൽ.
നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ ലോകത്തിൽ തന്നെ വച്ച് ഏറ്റവും നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
അമേരിക്കയിലുടനീളം 2,000 സീസ്‌മോഗ്രാഫുകളുടെ ഒരഒ സംവിധാനം അവർ സ്ഥാപിക്കുകയായിരുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് ഭൂമിയുടെ ആന്തരിക ഘടനയെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാൻ പ്രാപ്തിയുള്ളവയാണ് ഈ തരംഗംങ്ങൾ. ഇതുപയോഗിച്ച് 500ലധികം ഭൂകമ്പങ്ങളും ഭൂചലനങ്ങളും വിശകലനം ചെയ്യാൻ സാധിക്കും. ഭൂമയുടെ ഒരഒ പ്രത്യേക ഭാഗത്തിലൂടെ കടന്നുപോവുമ്പോൾ ഈ തരംഗങ്ങളുടെ വേഗത കുറയുന്നതായി കണ്ടെത്തുകയായിരുന്നു. ഭൂമിയുടെ ഉപരിതലത്തിനുള്ളിൽ വെള്ളത്തിന്റെ സാന്നധ്യം ഉണ്ടെന്ന സംശയം ഉയരാനുള്ള കാരണവും ഇതാണ്.
ഭൂമിയുടെ ഉള്ളിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന നീല ശിലാരൂപത്തിലാണ് ഈ ജലാശയമുള്ളത്. ഈ സമുദ്രം, നമ്മുടെ മറ്റ് സമുദ്രങ്ങളുടെ പോലെ ജലരൂപത്തിലല്ല, സ്ഥിതിചെയ്യുന്നത്. പകരം, റിംഗ്‌വുഡൈറ്റിന്റെ ക്രിസ്റ്റൽ ഘടനയിലാണ് ഇതുള്ളത്. സമുദ്രങ്ങളുടെ സ്ഥിരത നിലനിർത്തുന്നതിൽ ഇത് വലിയൊരു പങ്ക് വഹിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ ജലത്തിന്റെ ഘടനയും ആഴവും പരപ്പുമെല്ലാം നാം ഇതുവരെ മനസിലാക്കിയതിനേക്കാൾ എത്രയോ സങ്കീർണമാണെന്നാണ് ഈ കണ്ടെത്തൽ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post