Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

നവഭാവങ്ങളിൽ ആദിപരാശക്തി; ദേവീപ്രീതിക്കായി ഓരോ ദിവസവും ഓരോ നിറങ്ങൾ; ആരാധിക്കാം ദേവിയെ വ്യത്യസ്ത ഭാവങ്ങളിൽ

by Brave India Desk
Oct 4, 2024, 02:44 pm IST
in Temple, Culture, Article
Share on Facebook
Tweet
WhatsApp
Telegram

ഈ വർഷത്തെ നവരാത്രിയുടെ പുണ്യനാളുകൾക്ക് ആരംഭമായി. ശക്തിസ്വരൂപിണിയായ ദേവി പരാശക്തിയെ ആരാധിക്കേണ്ട ഒൻപത് ദിനരാത്രങ്ങൾ. ആദിശക്തിയായ ദുർഗാ ദേവിയെ ഓരോ ദിവസവും ഒൻപത് വ്യത്യസ്ത രൂപങ്ങളിൽ ആരാധിക്കുന്നു. മഹിഷാസുരൻ, ചണ്ഡമുണ്ഡന്മാർ, മധുകൈടഭന്മാർ, ശുംഭനിശുംഭന്മാർ, രക്തബീജൻ തുടങ്ങിയ അസുരശക്തികളെ നിഗ്രിക്കാനായി ദുർഗാ ദേവി വിവിധങ്ങളായ രൂപങ്ങൾ കൈക്കൊണ്ടുവെന്നാണ് ദേവീ മാഹാത്മ്യത്തിൽ പറയുന്നത്. ഓരോ ദിവസവും ദേവി ആവിർഭിക്കുന്ന രൂപത്തിൽ ആരാധിച്ചാൽ, സർവ ഐശ്വര്യങ്ങളും ശസ്ത്രുനാശനവുമെല്ലാം സംഭവിക്കുന്നു.

സ്ത്രീകൾക്ക് ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ് നവരാത്രിയുടെ ഒൻപത് ദിനരാത്രങ്ങൾ. വ്രതാനുഷ്ടാനങ്ങളോടെ അവർ ഈ ഒൻപത് ദിവസവും ദേവിയുടെ വ്യത്യസ്ത ഭാവങ്ങളെ ആരാധിക്കുന്നു. നവരാത്രിയുടെ ഓരോ ദിവസവും ദേവി ഓരോ ഭാവങ്ങളിൽ ദേവി പ്രത്യക്ഷപ്പെടുന്നതുപോലെ, ആ ദിവസങ്ങളിൽ ഓരോ നിറങ്ങൾക്കും പ്രധാന്യം കൽപ്പിക്കപ്പെടുന്നു. ഈ ദിവസങ്ങളിൽ സ്ത്രീകൾ ദേവീ പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വശ്വാസം.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

നവരാത്രിയുടെ ഒന്നാം ദിനത്തിൽ ദേവിയെ ശൈലപുത്രിയായി ആണ് ആരാധിക്കേണ്ടത്. ഈ ദിവസം മഞ്ഞ വസ്ത്രമാണ് ധരിക്കേണ്ടത്. സന്തോഷത്തിന്റെയും ശോഭയുടെയും പ്രതീകമാണ് മഞ്ഞ. പ്രകൃതിയുടെ വിശുദ്ധിയെ ഉൾക്കൊള്ളുന്ന മഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് നമുക്ക് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാം.

ബ്രഹ്‌മചാരിണി രൂപത്തിലാണ് നവരാത്രിയുടെ രണ്ടാം ദിനം ദേവിയെ ആരാധിക്കേണ്ടത്. പച്ച വസ്ത്രമാണ് ഈ ദിനം ധരിക്കേണ്ടത്. പ്രകൃതിയുടെ നിറമാണ് പച്ച. ഇത് ഐക്യത്തെ പ്രതിനിധാനം ചെയ്യുന്നു. പുതിയ തുടക്കത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകൾ നൽകുന്ന നിറമാണ് പച്ച.

മൂന്നാം ദിവസം ദുർഗാ ദേവിയെ ചന്ദ്രഘണ്ഡാ ദേവിയായി ആണ് ആരാധിക്കുക. ചാരനിറത്തിനാണ് ഈ ദിനത്തിൽ പ്രധാന്യം. ശക്തിയും സ്ഥിരതയുമാണ് ഈ നിറത്തെ സൂചിപ്പിക്കുന്നത്. ഏവരെയും സംരഷിക്കുന്ന ദേവിയുടെ ഭാവമാണ് ഈ നിറം കാണിക്കുന്നത്. പക്വതയെയും ജ്ഞാനത്തെയും ഈ നിറം സൂചിപ്പിക്കുന്നു.

നാലാം ദിനം ആദിപരാശക്തിയെ കുശ്മാണ്ഡ ദേവിയായി ആരാധിക്കുന്നു.ഓറഞ്ച് നിറമുള്ള വസ്‌രതമാണ് ഈ ദിനം ധരിക്കേണ്ടത്. സന്തോഷത്തിന്റെ പ്രതീകമാണ് ഈ നിറം. ഈ ദിനം കുശ്മാണ്ഡ ദേവിയെ ആരാധിക്കുന്നത് ഭക്തറക്ക് ജ്ഞാനം സിദ്ധിക്കുന്നു.

അഞ്ചാം ദിനം സ്‌കന്ദമാതാ ദേവിയായി ആണ് ദേവിയെ ആരാധിക്കുന്നത്. വെള്ള നിറമാണ് സ്‌കന്ദമാതാ ദേവിക്ക് പ്രിയപ്പെട്ട നിറം. മാതൃഭാവമാണ് സ്‌കന്ദ മാതാവിന്. വിശുദ്ധിയും മാതൃത്വവുമാണ് ഈ നിറം പ്രതിനിധീകരിക്കുന്നത്. ആത്മീയമായ അഭിവൃദ്ധിയുടെയും ശാന്തതയുടെയും പ്രതീകമാണ് വെള്ളനിറം.

ആറാം ദിനം കാത്യായനീ ഭാവത്തിലാണ് ദേവിയെ ആരാധിക്കുക. ചുവപ്പ് നിറത്തിനാണ് ഈ ദിനത്തിൽ പ്രധാന്യം. ദേവിക്ക് ഏറെ പ്രിയപ്പെട്ട ചുവപ്പ് നിറമാണ് ഈ ദിനം ധരിക്കേണ്ടത്. ശക്തിയെയും ധൈര്യത്തെയും ആണ് ഈ നിറം സൂചിപ്പിക്കുന്നത്.

നവരാത്രിയുടെ ഏഴാം നാൾ ദേവി കാളരാത്രിക്ക് സമർപ്പിച്ചിരിക്കുന്നു. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട നീല നിറമാണ് ഈ ദിനം ധരിക്കേണ്ടത്. സമൃദ്ധി, ശാന്തത എന്നിവയാണ് നീല നിറം സൂചി്പിക്കുന്നത്. ദൈവികതയെയും ജ്ഞാനത്തെയും ഈ നിറം സൂചിപ്പിക്കുന്നു.

എട്ടാം ദിനം മഹാഗൗരിയായി ദേവി ആരാധിക്കപ്പെടുന്നു. മിന്നുന്ന സൗന്ദര്യത്തിനും ഉദാരതയുടെയും പ്രതിരൂപമാണ് മഹാഗൗരി. പിങ്ക് നിറമാണ് ഈ ദിനത്തിൽ ധരിക്കേണ്ടത്. സ്‌നേഹം, വാത്സല്യം, ഐക്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പിങ്ക് നിറം. ഈ നിറം സന്തോഷം നൽകുകയും ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഒൻപതാം ദിവസമായ നവമി നാൾ ദേവിയെ സിദ്ധിധാത്രി ഭാവത്തിലാണ് ആരാധിക്കേണ്ടത്. പൂർണതയുടെ പ്രതീകമാണ് സിദ്ധിധാത്രി. ആഡംബരത്തെയും മഹത്വത്തെയും പ്രതിനിധീകരിക്കുന്ന പർപ്പിൾ നിറമാണ് ഈ ദിനത്തിൽ ധരിക്കേണ്ടത്.

Tags: navarathri 2024navarathri
Share1
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies