ഹൈദരാബാദ്: സിനിമാ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ച തെലങ്കാന മന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി നടിയും നാഗാർജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അമലയുടെ പ്രതികരണം. തന്റെ കുടുംബത്തിനെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച വനിതാ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കാനും മാപ്പ് പറയാനും പറയണമെന്നും അമല രാഹുൽ ഗാന്ധിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.
ഒരു വനിതാ മന്ത്രി രാക്ഷസ രൂപത്തിലേക്ക് മാറി ഇല്ലാക്കഥകൾ ചമക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. രാഷ്ട്രീയമായ പോരിന് വേണ്ടി സമൂഹത്തിൽ സമാധാനപരമായി ജീവിക്കുന്നവരെ ഉപയോക്കുകയാണ്. ഒരു നാണവുമില്ലാതെ തന്റെ ഭർത്താവിനെതിരെ അപകീർത്തിപരമായ കള്ളപ്രചരണങ്ങൾ നിങ്ങളിൽ കോരിനിറക്കുന്നവരെ നിങ്ങൾ വിശ്വസിക്കുകയാണോ എന്നും അമല വനിതാ മന്ത്രിയോട് ചോദിച്ചു.
ഇത് തികച്ചും ലജ്ജാവഹമാണ്. നേതാക്കൾ ക്രിമിനലുകളെ പോലെ തരംതവണ രീതിയിൽ പെരുമാറിയാൽ രാജ്യത്തെ സ്ഥിതി എന്താകും. പ്രിയപ്പെട്ട രാഹുൽ ഗാന്ധി, മാനുഷിക മര്യാദയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ നേതാക്കളോട് ഇത്തരം കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പറയൂ.. വിഷലിപ്തമായ അവരുടെ പ്രസ്താവന പിൻവലിച്ച് മന്ത്രിയോട് തങ്ങളുടെ കുടുംബത്തോട് മാപ്പ് പറയാൻ പറയൂ. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കൂ എന്നും അമല കത്തിൽ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
Discussion about this post