വമ്പൻ ഓഫറുകളോടെ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമായ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തകൃതിയായി നടക്കുകയാണ്. ഉപ്പുതൊട്ട് കർപ്പൂരത്തിന് വരെ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോണിലൂടെ നമുക്കിപ്പോൾ ഇരുചക്രവാഹനങ്ങളും വമ്പൻ വിലക്കിഴിവിൽ വാങ്ങാം. 50 ശതമാനം വിലക്കിഴിവിലാണ് പല മോഡലുകളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.
ഗ്രീൻ ഉടാൻ ഇലക്ട്രിക് സ്‌കൂട്ടർ
ഈ ഇലക്ട്രിക് സ്‌കൂട്ടറിന് നിലവിൽ 51% കിഴിവ് ഇതിൽ ലഭ്യമാണ്. അതിനാൽ ഇപ്പോൾ ഇത് 33,999 രൂപയ്ക്ക് വാങ്ങാം. ഇത് മാത്രമല്ല, 1,665 രൂപയുടെ ഇഎംഐയിലും ഇത് വാങ്ങാം. ഒറ്റ ചാർജിൽ 60 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. 250 വാട്ട് മോട്ടോറുണ്ട്. മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. 10 ഇഞ്ച് വീലുകളാണുള്ളത്. നാല് മുതൽ ആറ് മണിക്കൂർ വരെ ഫുൾ ചാർജ് ചെയ്യാം. ഈ സ്‌കൂട്ടറിന് ആർടിഒ രജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസൻസും ആവശ്യമില്ല. പവർഫുൾ മോട്ടോറും ലാർജ് വീലുകളും പവർഫുൾ 250W റിയർ-വീൽ ഡ്രൈവ് മോട്ടോറും വലിയ 10 ഇഞ്ച്’ വീലുകളും ഗ്രീൻ ഇലക്ട്രിക് സ്‌കൂട്ടറിനുണ്ട്, ഇത് കുണ്ടുംകുഴിയും ഉള്ള റോഡുകളെപ്പോലും അനായാസം കൈകാര്യം ചെയ്യാനും 25km/ വരെ വേഗത കൈവരിക്കാനും നിങ്ങളെ സഹായിക്കും. hr. ന്യൂമാറ്റിക് ടയറുകൾ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പര്യാപ്തമാണ്, കൂടാതെ സ്‌കൂട്ടറിന്റെ മോടിയുള്ള വൺ-പീസ് വീൽ ഹബ്ബുകളും ഉയർന്ന കരുത്തുള്ള സ്റ്റീൽ ഫ്രെയിമും 2 വരെ റൈഡർമാരെ പിന്തുണയ്ക്കാൻ പര്യാപ്തമാണ്.
കൊമാകി എക്സ്-വൺ
കൊമാകി എക്സ്-വൺ പ്രൈമിന് 49,999 രൂപയാണ് വില. അതേസമയം എക്സ്-വൺ എയ്സിന് 59,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്സ്ഷോറൂം വിലകളാണിത്. ഇവിയുടെ ബാറ്ററി, ചാർജർ, മറ്റ് ആക്‌സസറികൾ എന്നിവയടക്കമുള്ള എല്ലാ ചെലവും ഉൾക്കൊള്ളുന്നതാണ് ഈ വില.നിലവിൽ 24% കിഴിവ് ഇതിൽ ലഭ്യമാണ്. ഇതുമൂലം 37,799 രൂപയ്ക്ക് വാങ്ങാം. ഇത് മാത്രമല്ല, 1,851 രൂപയുടെ ഇഎംഐയിലും ഇത് വാങ്ങാം. നാല് മുതൽ അഞ്ച് മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യാം. ഈ സ്‌കൂട്ടറിന് ആർടിഒ രജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസൻസും ആവശ്യമില്ല.
ഇഒഎക്‌സ് ഇ വൺ
1,30,000 രൂപ വിലയുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടർ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ 54% കിഴിവ് ഇതിൽ ലഭ്യമാണ്. അതിനാൽ നിങ്ങൾക്ക് ഇത് 59,999 രൂപയ്ക്ക് വാങ്ങാം. ഇത് മാത്രമല്ല, 2,938 രൂപയുടെ ഇഎംഐയിലും ഇത് വാങ്ങാം. ഒറ്റ ചാർജിൽ 80 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. 250 വാട്ട് BLDC മോട്ടോറും 32AH 60V ബാറ്ററിയും ഉണ്ട്. മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. ഇതിന് DLR ലാമ്പും മുൻവശത്ത് ഉയർന്ന റെസലൂഷൻ ഡിസ്‌പ്ലേയുമുണ്ട്. ഈ സ്‌കൂട്ടറിന് ആർടിഒ രജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസൻസും ആവശ്യമില്ല.
Discussion about this post