റായ്പൂർ: ഛത്തീസ്ഗണ്ഡിൽ 30 കമ്യൂണിസ്റ്റുഭീകരരെ വധിച്ച് സുരക്ഷാ സേന. നാരായൺപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും ,കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം വർദ്ധിക്കുമെന്നുമാണ് വിവരം.
ബസ്തർ പോലീസ് പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം, നാരായൺപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് 1 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സൽ വിരുദ്ധ പ്രവർത്തനത്തിന് പുറത്തുപോയപ്പോഴാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
മഹാരാഷ്ട്രയ്ക്കും ഛത്തീസ്ഗഢിനും ഇടയിൽ വ്യാപിച്ചുകിടക്കുന്ന അബുജ്മദ് കമ്യൂണിസ്റ്റ് ഭീകരര പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമാണ്. സിപിഐയുടെ (മാവോയിസ്റ്റ്) ഒരു ഡസനോളം മുതിർന്ന പ്രവർത്തകർ ഇപ്പോഴും അവിടെ ക്യാമ്പ് ചെയ്യുന്നതായി പറയപ്പെടുന്നു.
ഏപ്രിൽ 16 ന് കാങ്കർ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ 29 കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടതിന് ശേഷം സുരക്ഷാ സേനയുടെ ഏറ്റവും വലിയ വിജയമാണിത്.
Discussion about this post