എറണാകുളം: തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിക്കയറിയ പുതുപ്പള്ളി മധുവെന്ന ആനയെ ട്രാക്ക് ചെയ്തതായി സൂചന. രാവിലെയോടെയാണ് ആനയെക്കുറിച്ചുള്ള വിവരം വനംവകുപ്പ് ഉദ്യേഗസ്ഥർക്ക് ലഭിച്ചത്. ട്രാക്ക് ചെയ്ത സാഹചര്യത്തിൽ ആനയെ എത്രയും വേഗം കാട്ടിൽ നിന്ന് തിരിച്ചുകൊണ്ടുവരാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
തുണ്ടം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ 50 അംഗ സംധമാണ് ആനയ്ക്കായി തിരച്ചിൽ നടത്തുന്നത്. ഇതിന് പുറമേ ആർആർടി സംഘവും പാപ്പാന്മാരും നാട്ടുകാരും ആനയ്ക്കായി തിരച്ചിൽ നടത്തുന്ന സംഘത്തിൽ ഉണ്ട്. ഇന്നലെ വൈകീട്ട് ഭൂതത്താൻ കെട്ടിൽവച്ചാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്.
വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് പുരോഗമിക്കുന്നത്. പുതുപ്പള്ളി സാധുവിനൊപ്പം മണികണ്ഠൻ എന്ന ആനയും ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ മണികണ്ഠൻ സാധുവിനെ പിന്നിൽ നിന്നും കുത്തുകയായിരുന്നു. ഇതോടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി. പിന്നാലെ രണ്ട് ആനകളും കാട്ടിലേക്ക് കയറുകയായിരുന്നു. മണികണ്ഠനെ തിരികെയെത്തിച്ചു. എന്നാൽ സാധുവിനെ കാണാതെ ആകുകയായിരുന്നു.
ആനകൾ വിരണ്ടതോടെ ആളുകൾ പരിഭ്രാന്തരായി ചിതറിയോടി. ഇതിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമറ ഉൾപ്പെടെ ഷൂട്ടിംഗിനായി എത്തിച്ച ഉപകരണങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
Discussion about this post