ജനപ്രിയ മോഡലായ ഹോണ്ടയുടെ അമേസ് മികച്ച വിലക്കുറവിൽ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം. അമേസിന്റെ പുതിയ തലമുറ ഹോണ്ട ഉടൻ പുറത്തിറക്കാനൊരുങ്ങുന്നതോടെയാണ് നിലവിലെ മോഡലിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട അമേസ്, അമേസ് എലൈറ്റ് സ്‌പെഷ്യൽ എഡിഷൻ എന്നിവയുടെ ടോപ്പ് എൻഡ് എക്‌സ് ്വേരിയന്റിന് 1.12 ലക്ഷം രൂപവരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
മിഡ് ലെവൽ എസ് വേരിയന്റിന് 96,000 രൂപയും എൻട്രി ലെവൽ ഇ വേരിയന്റിന് 86,000 രൂപയും ആണ് വിലക്കുറവ്. അമേസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കെല്ലാം അടിപൊളി സമയമാണ് ഇത്.
വിലക്കുറവിനൊപ്പം അമേസ്, സിറ്റി പട്രോൾ, സിറ്റി ഹൈബ്രിഡ്, എലിവേറ്റ് മോഡലുകൾക്കും ബാധകമായ ഒരു വിപുലീകൃത വാറണ്ടി പ്രോഗ്രാമും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ട നിർത്തലാക്കിയ മോഡലുകളായ ഹോണ്ട ജാസ്, ഡബ്ല്യുആർ-വി, സിവിക് സെഡാൻ എന്നിവക്കും ഈ പ്രോഗ്രാം ബധകമാണ്. ഹോണ്ടയുടെ കാറുകൾ വാങ്ങിയ തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ ഈ വിപുലീകൃത വാറണ്ടി ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാനാവും.
സ്റ്റാൻഡേഡ് വാറണ്ടി കാലാവധി അവസാനിക്കുന്നത് വരെ അധിക ഓപ്ഷനുകളും ലഭിക്കും.
ഈ വർഷം ഡിസംബറിലായിരിക്കും പുതുതലമുറ ഹോണ്ട അമേസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുക. 2025ന്റെ തുടക്കത്തിൽ തന്നെ ഇതിന്റെ ഡെലിവറിയും പ്രതീക്ഷിക്കുന്നു. കാറിന്റെ ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഹോണ്ട എലിവേറ്റിന്റെ മാതൃകയിൽ ആയിരിക്കും മാറ്റങ്ങൾ വരുത്തുക. എന്നാൽ, നിലവിലെ മോഡലിന് തുല്യമായിരിക്കും സിലൗറ്റും അളവുകളും.
1.2 ലിറ്റർ, 4 സിലിണ്ടർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ ആയിരിക്കും പുതിയ മോഡലിലേത്. 90 bhp കരുത്തും 110 Nm ടോർക്കും ഇത് സൃഷ്ടിക്കുന്നു. ഇതോടെ, 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭ്യമാക്കും.
Discussion about this post