മുംബൈ; ബിടൗണിലെ കുറുമ്പിയായ താരസുന്ദരികളിൽ ഒരാളാണ് ഫ്രഞ്ച് വംശജയായ കൽക്കി കൊച്ചലിൻ. ഒട്ടേറെ ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചതയായി താരം. യേജവാനി ഹേ ദീവാനി എന്ന രൺബീർ-ദീപിക ചിത്രത്തിലെ അതിഥി മെഹ്‌റ എന്ന് പറഞ്ഞാലാണ് കൂടുതൽ പേർക്കും പരിചയും. അത്രയ്ക്കാണ് ആ കഥാപാത്രം ആളുകളെ രസിപ്പിച്ചത്. നൈനയ്ക്ക് അതിഥി പോലെ ബണ്ണിയ്ക്ക് അതിഥിപോലെ ഒരു കൂട്ടുകാരി തങ്ങൾക്കും ഉണ്ടായിരുന്നുവെങ്കിലെന്ന് അന്ന് പലരും ആഗ്രഹിച്ചിരുന്നു.
ഇപ്പോഴിതാ താരം പറഞ്ഞ ചില പരാമർശങ്ങളാണ് ചർച്ചയാവുന്നത്. പ്രണയബന്ധങ്ങളെ കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമാണ് നടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നത്. പെൺകുട്ടികളെ സംബന്ധിച്ച് ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോരുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ക്ലീൻ ബ്രേക്ക് അപ്പ് അത്യാവശ്യമാണെന്ന് കൽക്കി പറയുന്നു.
എനിക്ക് രണ്ട് തരത്തിലുള്ള ബന്ധങ്ങളും ഉണ്ടായിരുന്നു. ക്ലീൻ ബ്രേക്ക്അപ്പ് ചെയ്യുന്നതാണ് നല്ലത്. പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ബ്രേക്ക്അപ്പിന് മുൻപേ അത് ചെയ്യണമെന്ന് തീരുമാനിക്കണം. ചെറുപ്പത്തിൽ ബ്രേക്ക്അപ്പ് ചെയ്യാൻ എനിക്ക് ഒരു തന്ത്രം ഉണ്ടായിരുന്നു. മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടും,എന്നിട്ടത് കാമുകനോട് പറയും. അങ്ങനെ അവൻ തന്നെ ബ്രേക്ക്അപ്പ് ചെയ്ത് പൊക്കോളും.ഇപ്പോൾ എന്റെ വിവാഹം കഴിഞ്ഞു. ഒരു കുഞ്ഞുണ്ട്. ഇപ്പോൾ എനിക്ക് കൂടുതൽ റിലേഷൻഷിപ്പിനുള്ള സമയമില്ലെന്ന് കൽക്കി പറഞ്ഞു.
ഒരാൾക്ക് ഒന്നിലധികം പങ്കാളികൾ എന്ന ആശയത്തോടും കൽക്കി പ്രതികരിച്ചു. നിങ്ങൾക്ക് ഒരു പോളിഗാമസ് ബന്ധത്തിൽ ആഴത്തിൽ പോകാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ലയ ജീവിതകാലം മുഴുവനും ഇതെല്ലാം തുടരുമെന്ന് എനിക്കറിയാം. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം വ്യത്യസ്ത കാലഘട്ടമായിരുന്നുവെന്നും അന്ന് താൻ ചെറുപ്പമായിരുന്നുവെന്നും കൽക്കി കൂട്ടിച്ചേർത്തു.
Discussion about this post