ന്യൂഡൽഹി: 5000 കോടി രൂപയുടെ മയക്കുമരുന്നു വേട്ടയിൽ അന്വേഷണം പുരോഗമിക്കുന്നു. ദുബായ്, ലണ്ടൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര അതിർത്തികളിലൂടെ വ്യാപിച്ചുകിടക്കുന്ന വിപുലമായ മയക്കുമരുന്നു ശൃംഖലയാണ് ഇതെന്ന് പോലീസ് കണ്ടെത്തി. കേസിൽ പിടികൂടിയ തുഷാർ ഗോയൽ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
തെക്കൻ ഡൽഹിയിലെ സരോജിനി നഗർ നിവാസിയായ വീരേന്ദ്ര ബസോയയുടെ പങ്കും ചോദ്യം ചെയ്യലിൽ ഉയർന്നുവന്നിരുന്നു. ദുബായിയിൽ വൻ മയക്കുമരുന്ന് റാക്കറ്റ് നടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷം മുംബൈയിൽ നടത്തിയ 3,000 കോടിയുടെ ‘മ്യാവൂ മ്യാവൂ’ മയക്കുമരുന്ന് വേട്ടയിലും ഇയാളുടെ പേര് ഇയർന്നുവന്നിരുന്നു. ഇതേതുടർന്ന് ഇയാൾ ഡൽഹിയിൽ നിന്നും ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ഡൽഹി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ തുഷാർ ഗോയലുമായുള്ള ബസോയയുടെ ബന്ധം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓരോ മയക്ക് മരുന്ന് ഇടപാടിനും നാല് കോടി രൂപ വിതം തുഷാർ ഗോയലിന് ബസോയ വാഗ്ദാനം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെ്തിയിട്ടുണ്ട്. ഇതേ റാക്കറ്റുമായി ബന്ധമുള്ള മുംബൈ, പൂനെയും ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മയക്കുമരുന്നു സംഘങ്ങളെയും കണ്ടെത്താനായി ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Discussion about this post