തിരുവനന്തപുരം: ആയുധം ഉപേക്ഷിച്ച് താൻ അഹിംസമാർഗം സ്വീകരിച്ചതായി ഭീകരൻ യാസിൻ മാലിക്. 1994 മുതൽ താൻ അഹിംസ ജീവിതത്തിലുടനീളം സ്വീകരിക്കുകയും സായുധപോരാട്ടം ഉപേക്ഷിക്കുകയും ചെയ്തതായാണ് ജമ്മുകശ്മീർ വിഘടനവാദി നേതാവായ യാസിൻ മാലിക്കിന്റെ അവകാശവാദം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ട്രൈബ്യൂണലിന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ അവകാശവാദങ്ങളത്രയും.
ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട്-യാസിൻ സ്ഥാപകനാണ് യാസിൻ മാലിക്. 1990 കളിൽ കശ്മീർ താഴ്വരയിൽ സായുധ തീവ്രവാദത്തിന് നേതൃത്വം നൽകിയ ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട്-യാസിൻ നിരോധനത്തിന്റ അവലോകനം ചെയ്യവെയാണ് ട്രൈബ്യൂണൽ ഭീകരന്റെ സത്യവാങ് മൂലം തേടിയത്.
അക്രമം ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം ‘ഏകീകൃതവും സ്വതന്ത്രവുമായ കാശ്മീർ’ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എന്നാൽ സമാധാനപരമായ മാർഗങ്ങളിലൂടെയാണെന്നും മാലിക് വിശദീകരിച്ചു.തീവ്രവാദ ഫണ്ടിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മാലിക്, 1990-ൽ ശ്രീനഗറിലെ റാവൽപോറയിൽ നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്.
ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് തലവനായിരുന്ന യാസിൻ മാലിക് ഭീകരപ്രവർത്തനത്തിന് സാമ്പത്തികസഹായം നൽകിയെന്ന കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ്.
Discussion about this post