തിരുവനന്തപുരം: ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു. കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച വാർത്താവതാരകനായിരുന്നു രാമചന്ദ്രൻ. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
വാർത്താ അവതരണത്തിൽ പുത്തൻ മാതൃക കൊണ്ടുവന്നിട്ടുള്ള വ്യക്തിയായിരുന്നു എം രാമചന്ദ്രൻ. ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് അദ്ദേഹം ആകാശവാണിയിലൂടെ വാർത്താ ജീവിതത്തിലേക്ക് ചുവടുവക്കുന്നത്.
Discussion about this post