ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഫ്റ്റ്വെയര്‍ തകരാറിലായത് മൂലം വലഞ്ഞ് യാത്രക്കാര്‍. സോഫ്റ്റ് വെയറിലുണ്ടായ പ്രശ്‌നം മൂലം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആകെ അവതാളത്തിലാവുകയായിരുന്നു. ഇതുമൂലം യാത്രക്കാരുടെ പരിശോധനകള്‍ വൈകിയതോടെ വിമാനത്താവളങ്ങളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. സോഫ്റ്റ് വെയര്‍ താത്കാലികമായി തടസപ്പെട്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
തകരാര്‍ തങ്ങളുടെ വെബ്സൈറ്റിന്റേയും ബുക്കിങ് സംവിധാനത്തിന്റേയും പ്രവര്‍ത്തനത്തെ ഇത് ബാധിച്ചുവെന്നും അതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുമെന്നും ചെക്കിന്‍ നടപടികള്‍ വൈകുമെന്നും കമ്പനി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം, വിമാനത്താവളങ്ങളില്‍ പ്രയാസം നേരിടുന്നതായറിയിച്ച് യാത്രികരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. ജനത്തിരക്കിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മുമ്പ് മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളിലെ സോഫ്റ്റ് വെയര്‍ തകരാറിനെ തുടര്‍ന്നും ഇന്‍ഡിഗോയുടെതുള്‍പ്പടെ വിവിധ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരുന്നു.
Discussion about this post