ചെന്നൈ; ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ശ്രുതി ഹാസൻ. നടിയായും ഗായികയായും താരം ഒരുപോലെ തിളങ്ങുന്നു. തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസന്റെ മകൾ കൂടിയാണ് ശ്രുതി ഹാസൻ. താരപുത്രിയാണെങ്കിലും പിതാവിന്റെ സ്വാധീനം ഒന്നും ഉപയോഗിക്കാതെയാണ് ശ്രുതി സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തത്. കരിയറിൽ വീഴ്ചകൾ സംഭവിക്കുമ്പോഴും താരം പിതാവിന്റെ സഹായം തേടാറില്ല. ശ്രുതി ഹാസന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ് സിനിമകളിൽ ശ്രുതിയെ കണ്ടിട്ട് കുറേക്കാലമായി.
21 ാം വയസ് മുതൽ സ്വന്തം കാര്യങ്ങൾ സ്വയം നോക്കി ചെയ്യാൻ ഇഷ്ടപ്പെടുന്ന താരത്തിന്റെ രസകരമായ ഒരു അനുഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത് ശ്രുതി ഹാസനും നടൻ വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ലാംബം. 2021 ൽ റിലീസ് ചെയ്ത ചിത്രം പരാജയപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ഷൂട്ടിംഗിന്റെ ഒരുനാൾ ശ്രുതിഹാസൻ പെട്ടെന്ന് സെറ്റ് വിട്ട് പോയി. അതിന്റെ കാരണക്കാരൻ ആരെന്നോ സാക്ഷാൽ വിജയ് സേതുപതി. സുഹൃത്തുക്കളോടും ആരോധകരോടും സ്‌നേഹം പ്രകടിപ്പിക്കുന്നയാളാണ് വിജയ് സേതുപതി. ആരാധകരെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നത് ഒരിക്കൽ ശ്രുതി കണ്ടു. കോവിഡ് വ്യാപനം നടക്കുന്ന സമയമായിരുന്നു അത് മാസ്‌കും സാമൂഹിക അകലവുമുള്ള സമയത്ത് വിജയ് സേതുപതി ആളുകളെ ചുംബിക്കുന്നത് കൊറോണ വ്യാപനത്തിന് കാരണമാവുമെന്ന് കരുതി ശ്രുതി പോവുകയായിരുന്നത്രെ.
അടുത്തിടെ താൻ നേരിടുന്ന രോഗാവസ്ഥയെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. പിസിഒഡിയാണ് താരത്തിന്റെ രോഗം. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ 26ാം വയസിലാണ് ഹോർമോൺ പ്രശ്‌നം ഉണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് താരം പറഞ്ഞിരുന്നു. ഏഴ് വർഷത്തോളമായി ഈ രോഗത്തിന് മാത്രമായി ചികിത്സ തേടുകയാണെന്നും എന്നാൽ ഇതിനൊരു കൃത്യമായ പരിഹാര മാർഗമില്ലെന്നും അവർ പറഞ്ഞു. ഇതിന് പുറമെ തന്റെ ആർത്തവ കാലത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് ശ്രുതി ഹാസൻ സംസാരിക്കുകയുണ്ടായി.
Discussion about this post