ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്റുള്ളയുടെ പിൻഗാമി ഹാഷിം സഫീദ്ദീനെയും ഇസ്രായേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബെയ്‌റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹാഷിം സഫിദ്ദീൻ കൊല്ലപ്പെട്ടത്.
ഹസ്സൻ നസ്റുള്ള കൊല്ലപ്പെട്ട് ഒരാഴ്ചക്കുള്ളിലാണ് ഹാഷിം സഫീദ്ദീനെയും ഇസ്രായേൽ കൊലപ്പെടുത്തിയിരിക്കുന്നത്.ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 250 പേരാണ് കൊല്ലപ്പെട്ടത്. ഇക്കൂട്ടത്തിൽ, ഹാഷിം സഫീദ്ദീനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഹിസ്ബുള്ളയുടെ പുതിയ തലവമായ ഹാഷിം സഫീദ്ദീനെയും വധിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. ബസൻ നസ്‌റുള്ളയെ രഹസ്യമായി സംസ്‌കരിക്കാൻ ലെബനൻ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ തലവൻ തങ്ങളുടെ ആക്രമണത്തിന് ഇരയായെന്ന് ഇസ്രായേൽ അവകാശപ്പെടുന്നത്.
ആരാണ് ഹാഷിം സഫീദ്ദീൻ ?
1960 കളുടെ തുടക്കത്തിൽ തെക്കൻ ലെബനനിലാണ് സഫീദ്ദീന്റെ ജനനം. ഹിസ്ബുള്ളയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായാണ് സഫീദ്ദീനെ കണകാക്കുന്നത്. 1994 മുതൽ ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായിരുന്നു. അന്ന് മുതൽ ഇയാളെ നസറല്ലയുടെ പിൻ?ഗാമി എന്ന രീതിയിലാണ് അറിയപ്പെട്ടിരുന്നത്.
ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 2017ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 1980 കളിൽ ലെബനനിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ ഷിയാ തീവ്രവാദി ഗ്രൂപ്പിന്റെ രൂപീകരണത്തിനും പങ്കു ചേർന്നു. നസ്റുള്ളയ്ക്കൊപ്പം അതിന്റെ മുൻ നിരകളിലേക്ക് ഉയർന്നു വന്നു.
Discussion about this post