ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മുവിൽ ബിജെപിയ്ക്ക് മേൽക്കൈ പ്രഖ്യാപിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. പ്രമുഖ ദേശീയ മാദ്ധ്യമയായ ഇന്ത്യ ടുഡേ- സി വോട്ടർ എക്‌സിറ്റ് പോൾ ഫലങ്ങളാണ് ബിജെപിയ്ക്ക് വമ്പിച്ച ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്. 41.3 ശതമാനം വോട്ടുകൾ ബിജെപി വാരിക്കൂട്ടും. കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സംഖ്യം 15 വരെ സീറ്റുകളിൽ ഒതുങ്ങി പോകുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
ഇന്നലെ വൈകീട്ടോടെയാണ് വിവിധ ഏജൻസികൾ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്. ഇക്കുറി തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 27 മുതൽ 31 സീറ്റുകൾവരെ ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യത്തിന് 11 മുതൽ 15 വരെ സീറ്റുകൾ ലഭിക്കും.
ജമ്മു കശ്മീരിൽ തൂക്ക് മന്ത്രിസഭ നിലവിൽ വരുമെന്നാണ് മറ്റ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. അതിനാൽ വലിയ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ ഈ പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിച്ചിരിക്കുകയാണ് ഇന്ത്യ ടുഡേ- സീ വോട്ടർ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലം.
2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മുവിൽ കോൺഗ്രസിന് ശക്തമായ സ്വധീനം ആയിരുന്നു ഉണ്ടായിരുന്നത്. 12 സീറ്റുകൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയിരുന്നു. എന്നാൽ ഒരു ഹിന്ദു സ്ഥാനാർത്ഥി പോലും ജയിച്ചിരുന്നില്ല. എന്നാൽ അതേ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലും കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി വിജയിച്ചു.
Discussion about this post