പുത്തൻ ഫീച്ചറുകൾ കൊണ്ടുവന്ന് ഉപയോക്താക്കളെ ഞെട്ടിക്കുകയെന്നത് വാട്‌സ് ആപ്പിന് പുതുമയുള്ള കാര്യമൊന്നുമല്ല. അടുത്തിടെ നിരവധി ഫീച്ചറുകൾ വാട്‌സ ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സ് ആപ്പ്. റീ ഡിസൈൻ ചെയ്ത ടൈപ്പിംഗ് ഇൻഡിക്കേറ്ററാണ് വാട്‌സ് ആപ്പ് കൊണ്ടുവുന്ന പുത്തൻ ഫീച്ചർ. ഈ ഫീച്ചർ വരുന്നതോടെ വാട്‌സ് ആപ്പിൽ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ, തുടർച്ചയായി മെസേജുകൾ സ്വീകരിക്കാനും മറുപടി നൽകാനും സാധിക്കും.
വ്യക്തികത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാകുമെന്ന് മെറ്റ അറിയിക്കുന്നു. ഒരാൾ ടൈപ്പ് ചെയ്യുമ്പോൾ ചാറ്റ് സ്‌ക്രീനിന് മുകളിലായി ടൈപ്പിംഗ് എന്ന് എഴുതിക്കാണിക്കുകയാണ് നിലവിലെ രീതി. എന്നാൽ, പുതിയ അപ്‌ഡേറ്റ് വരുമ്പോൾ ഈ രീതി മാറി പകരം, ചാറ്റ് ഇന്റർഫേസിന് ഉള്ളിൽ തന്നെ അവസാന മെസേജിന് താഴെയായി മൂന്ന് ഡോട്ടുകൾ പ്രത്യക്ഷപ്പെടും. ഒരാൾ ടൈപ്പ് ചെയ്യുന്നു എന്നതിന്റെ സൂചനയാണ് ഈ മൂന്ന് ഡോട്ടുകൾ.
ടൈപ്പിംംിന് പകരം, ഓഡിയോ സന്ദേശമാണ് വരുന്നതെങ്കിൽ മൈക്കിന്റെ ചിഹ്നമായിരിക്കും കാണിക്കുക. ആദ്യം റെക്കോർഡിംം് എന്നായിരുന്നു ടൈപ്പിംഗിന്റെ ഭാഗത്ത് കാണിച്ചിരുന്നത്. വരും ആഴ്ചകളിൽ തന്നെ ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post