പശ്ചിമേഷ്യയില്‍ യുദ്ധസമാനസാഹചര്യം നിലനില്‍ക്കെ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്‌ക്കെതിരെ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം. മംഗളൂരുവിലെ മൂഡബിദ്രി – കിന്നിഗോളി – കട്ടീല്‍ – മുല്‍ക്കി റൂട്ടിലോടുന്ന ബസിനാണ് ഉടമയായ ലെസ്റ്റര്‍ കട്ടീല്‍ ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടത്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഉടമ ബസിന്റെ പേര് ‘ജെറുസലേം ട്രാവല്‍സ്’ എന്നാക്കി മാറ്റി.
ദീര്‍ഘകാലം ഇസ്രായേലില്‍ ജോലി ചെയ്ത ലെസ്റ്റര്‍ കട്ടീല്‍ അടുത്തിടെയാണ് തന്റെ ബസിന് ഇസ്രായേല്‍ ട്രാവല്‍സ് എന്ന് പേരിട്ടത്. ഈ പേരിട്ടതില്‍ എന്തിനാണ് ഇത്ര പ്രശ്‌നമുണ്ടാക്കുന്നതെന്ന് അറിയില്ലെന്ന് ലെസ്റ്റര്‍ പറഞ്ഞു. അതേസമയം ലെസ്റ്ററിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.
അതിനിടെ, ശനിയാഴ്ച ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ പലസ്തീനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു 600ഓളം പേര്‍ ഒത്തുകൂടിയിരുന്നു ബെംഗളൂരു ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥി, വനിതാ, കര്‍ഷക സംഘടനാ പ്രവര്‍ത്തകരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും പങ്കെടുത്തു.
പരിപാടിയില്‍ പലസ്തീന്‍ പതാക ഉയര്‍ത്താന്‍ പോലീസ് അനുമതി നല്‍കിയില്ല. കര്‍ണാടകത്തിലെ റായ്ച്ചൂരില്‍ നബിദിന റാലിക്കിടെ പലസ്തീന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. രണ്ടിടത്ത് നടന്ന സംഭവങ്ങളില്‍ മതവികാരം വ്രണപ്പെടുത്തിയതിനായിരുന്നു് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Discussion about this post