ന്യൂഡൽഹി: ഷാങ്ഹായ് ഉച്ചകോടിക്കായി പാകിസ്താൻ സന്ദർശനത്തിനൊരുങ്ങുന്ന വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഒരു റാപ്പിഡ് ഫയർ ചോദ്യത്തിന് നൽകിയ ഉത്തരം സോഷ്യൽമീഡിയയിൽ വൈറലാവുന്നു. അത്താഴം കഴിക്കാൻ രണ്ടുപേരുകളിൽ ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്ത് ഉത്തരകൊറിയൻ ഭരണാധിപതി കിംഗ് ജോങ് ഉന്നിന്റെയും മറ്റൊന്ന് ജോർജ് സോറസിന്റെയും പേരുകളാണ് അവതാരകൻ നൽകിയത്. രണ്ട് പേരിൽ ഒരാളെ തിരഞ്ഞെടുക്കാനായിരുന്നു അവതാരകൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് വിദേശകാര്യമന്ത്രി നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. ഇത് നവരാത്രിയാണെന്ന് ഞാൻ കരുതുന്നു, ഞാൻ ഉപവാസത്തിലാണ് എന്നായിരുന്നു ജയ്ശങ്കറുടെ പ്രതികരണം. ആരുടെയും കൂടെ അത്താഴം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് രസകരമായി ജയ്ശങ്കർ പറഞ്ഞതാണ് ചർച്ചയാക്കുന്നത്.
അതേസമയം ഷാങ്ഹായ് സഹകരണ സഖ്യത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്ന വേളയിൽ പാകിസ്താനുമായി ചർച്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഈ സന്ദർശനം ഒരു ബഹുരാഷ്ട്ര പരിപാടിയുടെ ഭാഗമാണ് ,അല്ലാതെ ഇന്ത്യ-പാകിസ്താൻ ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞാൻ അവിടെ പോകുന്നത്. ഷാങ്ഹായ് സഹകരണ സഖ്യത്തിന്റെ ഒരു നല്ല അംഗമാകാനാണ് അവിടെ പോകുന്നതെന്ന് ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു.
ഈ വരുന്ന ഒക്ടോബർ 15.16 തീയതികളിലാണ് പാകിസ്താനിൽ ഉച്ചകോടി നടക്കുന്നത്. വിദേശകാര്യമന്ത്രി എന്ന നിലയിൽ ആദ്യമായാണ് എസ് ജയ്ശങ്കർ പാകിസ്താൻ സന്ദർശിക്കുന്നത്. സുഷമ സ്വരാജാണ് അവസാനമായി പാകിസ്താൻ സന്ദർശിച്ച വിദേശകാര്യമന്ത്രി.
Discussion about this post