ബംഗളൂരു: കാണാതായ വ്യവസായി മുംതാസ് അലിക്കായി തിരച്ചിൽ ആരംഭിച്ച് മംഗളൂരു പോലീസ്. ഇന്ന് രാവിലെ മുതലാണ് വ്യവസായിയെ കാണാതായത്. അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാർ പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്.
ജനതാദൾ എംഎൽസി ബിംഎം ഫാറുഖിന്റെയും മുൻ കോൺഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെയും സഹോദരനാണ് മുംതാസ് അലി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് കാറിൽ മുംതാസ് അലി വീ്ടിൽ നിന്നും തിരിച്ചത്. എന്നാൽ, പിന്നീട് അഞ്ച് മണിയോടെ കുളൂർ പാലത്തിൽ കണ്ടെത്തുകയായിരുന്നു.
നദിയിൽ തിരച്ചിലിനായി സംസ്ഥാന ദുരന്ത നിവാരണ സേനയും തീരസംരക്ഷണ സേനയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇയാൾ പാലത്തിൽ നിന്നും ചാടിയതാണോ എന്നതിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു. മുംതാസ് അലിയെ കാണാനില്ലെന്ന് കാണിച്ച് മകളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് പാലത്തിൽ കാർ കണ്ടെത്തിയത്.
Discussion about this post