ഇടുക്കി: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം വാഗമണ്ണിലെ ചില്ല് പാലം തുറക്കുന്നു. സർക്കാർ ഉത്തരവിന് പിന്നാലെയാണ് ചില്ല് പാലം തുറക്കാൻ തീരുമാനിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
മെയ് 30 നാണ് വാഗമണ്ണിലെ ചില്ല് പാലം അടച്ച് പൂട്ടിയത്. സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. ശക്തമായ മഴയെ തുടർന്നായിരുന്നു പാലം അടച്ച് പൂട്ടിയത്. ഇതോടെ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ പാലത്തിൽ കയറാനാകാതെ തിരികെ മടങ്ങുകയായിരുന്നു.
കാലാവസ്ഥ അനുകൂലമായാൽ പാലം തുറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തുറന്ന് നൽകിയില്ല. പാലം അടച്ച്പൂട്ടിയത് സർക്കാരിനും ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു.









Discussion about this post