ഭോപ്പാൽ: ഭോപ്പാലിൽ വൻ ലഹരിമരുന്ന് വേട്ട. നാർക്കോട്ടിക് കൺേട്രാൾ ബ്യൂറോയും ഭീകരവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു ഫാക്ടറിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഫാക്ടറിയിൽ ഉത്പാദിപ്പിച്ച മെഫഡ്രോൺ (എംഡി) മരുന്നുകളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും വലിയ ലഹരിവേട്ട നടത്തിയ ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹർഷ് സാംഘ്വി അഭിനന്ദിച്ചു. മയക്കുമരുന്ന് കടത്തും ഉപയോഗവും ചെറുക്കുന്നതിൽ ഞങ്ങളുടെ നിയമ നിർവഹണ സേനയുടെ പരിശ്രമം വിജയം കൈവരിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിലുള്ള അവരുടെ ശ്രമങ്ങൾ നിർണായകമാണ്’- അദ്ദേഹം എക്‌സിൽ കുറിച്ചു.
ഡൽഹിയിലെ ഏറ്റവും വലിയ ലഹരിവേട്ടക്ക് ദിവസങ്ങൾക്കിപ്പുറമാണ് വീണ്ടും ഭോപ്പാലിലും ലഹരിമരുന്ന് പിടിച്ചെടുത്തിരിക്കുന്നത്. ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂരിൽ നിന്നും 560 കിലോഗ്രാം കൊക്കൈയിനും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയുമാണ് പിടികൂടിയത്. അഞ്ച് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ തുഷാർ ഗോയലിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post