തിരുവനന്തപുരം; എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. ക്രമസമാധാന ചുമതലയിൽ നിന്നും എഡിജിപിയെ നീക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി രാത്രിയിൽ സെക്രട്ടറിയേറ്റിൽ എത്തി മടങ്ങിയതിന് പിന്നാലെയാണ് നടപടി. ഇന്റലിജൻസ് മേധാവിയായ എഡിജിപി മനോജ് ഏബ്രഹാമിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബറ്റാലിയൻ എഡിജിപി ആയി അജിത് കുമാർ തുടരും.
പൂരം കലക്കൽ , ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദ വിഷയങ്ങളെ തുടർന്നാണ് നടപടി. സിപിഐയും അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ശബരിമല മണ്ഡല-മകര വിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിളിച്ചുചേര്‍ത്ത സുപ്രധാന യോഗത്തില്‍ നിന്ന് എംആര്‍ അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു.
Discussion about this post