ധാക്ക: പാകിസ്താനിൽ നിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ പരിശോധന നിർത്തലാക്കാൻ ബംഗ്ലാദേശിലെ പുതിയ സർക്കാരിന്റെ തീരുമാനം. പാകിസ്താനുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനായി എടുത്ത തീരുമാനത്തെ ആശങ്കയോടെയാണ് രാജ്യത്തെ ന്യൂനപക്ഷസമൂഹം നോക്കിക്കാണുന്നത്. രാജ്യത്ത് സംഘർഷം കലുഷിതമായ സാഹചര്യത്തിൽ പാകിസ്താനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും ഒഴുകുമോയെന്ന ആശങ്കയാണ് ന്യൂനപക്ഷ സമൂഹം മുന്നോട്ടുവയ്ക്കുന്നത്.
ബംഗ്ലാദേശിലെ നാഷണൽ ബോർഡ് ഓഫ് റവന്യൂ (എൻബിആർ) സെപ്റ്റംബർ 29 നാണ് ഇത് സംബന്ധിച്ച പുതിയ തീരുമാനമെടുത്തത് . ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശിന്റെ ഈ തീരുമാനം.
ഇനി മുതൽ പാകിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും സാധനങ്ങളൊന്നും പ്രത്യേകം പരിശോധിക്കില്ല. പാകിസ്താനിൽ നിന്ന് വരുന്ന എല്ലാ ചരക്കുകളുടെയും പ്രത്യേക പരിശോധന കാരണം, ഈ ജോലിക്ക് അധിക ജീവനക്കാരെ നിയമിക്കേണ്ടിവന്നതായാണ് ബംഗ്ലാദേശ് സർക്കാരിന്റെ ന്യായീകരണം.
രാജ്യയുടെ സുരക്ഷ മുന്നിൽ കണ്ടാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരുന്നത്. അനധികൃതമായി മയക്കുമരുന്നും, ആയുധങ്ങളും എത്തിച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയും,സുരക്ഷയും പ്രശ്‌നത്തിലാക്കുന്നത് മുന്നിൽ കണ്ടായിരുന്നു തീരുമാനം. എന്നാൽ ഇതിൽ നിന്നും പിന്തിരിഞ്ഞത്, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ താവളമടിച്ച ഭീകരർക്ക് ആയുധങ്ങളത്തിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
Discussion about this post