തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് രാജ്ഭവൻ. ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നാളെ വൈകീട്ട് 4 മണിക്ക് രാജ്ഭവനിലെത്തണം എന്നാണ് നിർദേശം.
ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമർശനങ്ങൾ വിവാദമായ സാഹചര്യത്തിലാണ് ഗവർണറുടെ നീക്കം. മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളിലാണ് വിശദീകണം തേടിയിരിക്കുന്നത.് രണ്ട് വിഷയങ്ങളിലും ഗവർണർ സർക്കാരിനോട് റിപ്പോർട്ട് ചോദിച്ചിരുന്നു. എന്നാൽ സർക്കാർ നൽകിയില്ല. ഇതേ തുടർന്നാണ് ഗവർണർ നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
Discussion about this post