ന്യൂഡൽഹി ; പൊതു പ്രവർത്തനത്തിൽ 23 വർഷം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിനെ നയിക്കാൻ തന്നെ പോലെയുള്ള ഒരു പ്രവർത്തകനെ തിരഞ്ഞെടുത്തതിൽ ബിജെപിയോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി. എക്‌സിലൂടെയാണ് നന്ദി രേഖപ്പെടുത്തിയത്.
അനുഗ്രഹങ്ങളും ആശംസകളും അയച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. 2001 ഒക്ടോബർ 7 നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. വെല്ലുവിളികളെ അതിജീവിച്ച് ഗുജറാത്തിനെ പുനർനിർമ്മിച്ചതും പുരോഗമനത്തിന്റെ പുതിയ ഉയങ്ങളിലേക്ക് നയിച്ചതും ജനശക്തിയാൽ അതികാരത്തിലേറിയ സർക്കാരായിരുന്നു എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഗുജറാത്തിൽ നിന്ന് കേന്ദ്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ‘ജീവനുള്ള പ്രചോദനം’ എന്ന് ബിജെപി പ്രശംസിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിയും ആഗോള അന്തസ്സും ‘പുതിയ മാനങ്ങൾ’ കൈവരിച്ചതായി പറഞ്ഞു.
2001 ഒക്ടോബർ 7-ന് ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മോദി 13 വർഷം ആ സ്ഥാനത്ത് തുടർന്നു. 2014 ലിലും 2019 ലും പ്രധാനമന്ത്രിയായി. ഈ ജൂണിൽ അദ്ദേഹം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റു.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പൊതുജീവിതത്തിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി 23 വർഷം പൂർത്തിയാക്കി ഒരു വ്യക്തിക്ക് ജീവിതം മുഴുവൻ രാജ്യതാൽപ്പര്യത്തിനായി എങ്ങനെ സമർപ്പിക്കാം എന്നതിന്റെ അതുല്യമായ സമർപ്പണത്തിന്റെ പ്രതീകമാണ് മോദി . പ്രശ്നങ്ങളിൽ പതറാതെ സമഗ്രമായ പരിഹാരമെന്ന കാഴ്ചപ്പാടാണ് മോദി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചു.
പൊതുപ്രവർത്തനത്തിൽ 23 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി മോദിയെ ബിജെപി അധ്യക്ഷൻ ജെപി നദ്ദയും അഭിനന്ദിച്ചു. ‘അന്ത്യോദയ’ എന്ന മന്ത്രത്തിലൂടെ പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത മാതൃകാപരമാണെന്ന് ജെപി നദ്ദ പറഞ്ഞു.
‘മാ ഭാരതിയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം നമുക്കെല്ലാവർക്കും പ്രചോദനമാണ്. ‘അന്ത്യോദയ’ എന്ന മന്ത്രവുമായി പാവപ്പെട്ടലരുടെയും അവശത അനുഭവിക്കുന്നവരുടെയും ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത മാതൃകാപരമാണ്. രാജ്യത്തിന്റെ പുരോഗതിയും ആഗോള യശസ്സും അദ്ദേഹത്തിന്റെ കീഴിൽ പുതിയ മാനങ്ങൾ കൈവരിച്ചു എന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ എക്സിൽ കുറിച്ചു.
Discussion about this post