ജറുസലേം: വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുള്ള നോതാവിനെ കൂടി വധിച്ച് ഇസ്രായേൽ. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് വിഭാഗം തലവനായ സുഹൈൽ ഹുസൈൻ ഹുസൈനി ആണ് കൊല്ലപ്പെട്ടത്. ബെയ്‌റൂട്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു വ്യോമാക്രമണം.
ഇസ്രായേൽ സേന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാത്രി ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനത്തേയ്ക്ക് ആയിരുന്നു വ്യോമാക്രമണം. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ആക്രമണം എന്ന് ഇസ്രായേൽ സേന എക്‌സിലൂടെ അറിയിച്ചു. അതേസമയം സംഭവത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മൂന്ന് ഉന്നത നേതാക്കളെ ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുള്ള നേതാവിനെ വധിച്ചിരിക്കുന്നത്. ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയെ വധിച്ചതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post