തിരുവനന്തപുരം: പി വിജയൻ ഐപിഎസ് സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. ക്രമസമാധന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം മാറിയ സ്ഥാനത്തേക്കാണ് പി വിജയന്റെ നിയമനം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. എഡിജിപിമാരായ എസ് ശ്രീജിത്, പി വിജയൻ, എച്ച് വെങ്കിടേഷ് എന്നിവരെയായിരുന്നു ഇന്റലിജൻസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
എംആർ അജിത്ത് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് പി വിജയൻ. നിലവിൽ അദ്ദേഹം പോലീസ് അക്കാദമി ഡയറക്ടറാണ്. പ വിജയനെ ഇന്റലിജൻസ് മേധാവിയായി നിയമിച്ചതോടെ, പോലീസ് അക്കാദമി ഡയറക്ടറായി റേയ്ഞ്ച് ഐജി എ അക്ബറിനെ നിയമിച്ചു.
മനോജ് എബ്രഹാമിനെ ക്രമസമാധന ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് മാറ്റി ഉത്തരവ് വന്നിരുന്നെങ്കിലും ഇന്റലിജൻസ് മേധാവിയെ നിയമിച്ചിരുന്നില്ല. നിയമസഭ നടക്കുന്നതിനാൽ തന്നെ, പകരം ഉദ്യോഗസ്ഥൻ വരാത്തതിനാൽ, മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്തിരുന്നില്ല.
Discussion about this post