ന്യൂഡൽഹി: താരിഫ് വർദ്ധനയിലൂടെ നഷ്ടമായ പ്രതാപം വീണ്ടെടുക്കാൻ മുകേഷ് അംബാനി. ആകർഷകമായ ഓഫറുകളാണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി മുന്നോട്ട് വയ്ക്കുന്നത്. ജിയോ സിം ഉപയോഗിക്കുന്ന സ്വിഗ്ഗി ഉപഭോക്താക്കൾക്കാണ് ഇക്കുറി കോളടിച്ചിരിക്കുന്നത്.
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുള്ള ജിയോ സിമ്മുകാർക്ക് മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി നൽകാനാണ് കമ്പനിയുടെ തീരുമാനം. സ്വിഗ്ഗി വൺ ലൈറ്റ് ആപ്പ് ഉപയോഗിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിന് പുറമേ ആദ്യ 10 ഓർഡറുകൾക്ക് സൗജന്യ ഡെലിവറിയും ലഭിക്കും. 149 രൂപയ്ക്ക് മുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 199 രൂപയ്ക്ക് മുകളിൽ ഇൻസ്റ്റമാർട്ട് വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. ഇതിന് പുറമേ സാധനങ്ങൾക്ക് 10 ശതമാനം ഓഫറും ലഭിക്കും. ആകർഷകമായ ക്യാഷ് ബാക്ക് ഓഫറും ഉണ്ട്.
1028 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്കാണ് മുകളിൽ പറഞ്ഞിരിക്കുന്ന ആകർഷകമായ ആനുകൂല്യങ്ങൾ ഉള്ളത്. ഈ തുകയ്ക്ക് റീചാർജ് ചെയ്താൽ റീചാർജിന്മേൽ 50 രൂപ ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. എല്ലാ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭിക്കും. ഇതിന് പുറമേ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയ്ക്കും സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ഉണ്ട്.
ഇതിന് പുറമേ സൗജന്യ കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിൽ 2 ജിബി ഇന്റർനെറ്റും ലഭിക്കും.
Discussion about this post