ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ ഛിന്നഗ്രഹം കടന്നുപോകും എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. അപ്പോളോ ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിൽ പെടുന്ന 671076 (2014 FP47) ഛിന്നഗ്രഹമാണ് ഭൂമിക്ക് അരികിലൂടെ കടന്ന് പോവുക. അതിവേഗതയിലാണ് ഇവ സഞ്ചരിക്കുന്നത്. ഒരു കെട്ടിടത്തിന്റെ വലിപ്പമാണ് ഈ ഛിന്നഗ്രഹത്തിന്.
ഇവ കുടാതെ മറ്റ് നാല് ഛിന്നഗ്രഹങ്ങൾ കൂടെ ഇന്ന് ഭൂമിയുടെ ഭ്രമണപഥത്തിന് അരികിലെത്തുന്നുണ്ടെന്ന് ജെറ്റ് പ്രൊപൽഷ്യൽ ലബോറട്ടറി അറിയിച്ചു. എന്നാൽ മുന്നറിയിപ്പ് നൽകുന്നത് ഈ കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിനാണ്. ഇവ ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുപ്പോൾ 3,050,000 മൈൽ ആയിരിക്കും ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലം. അതിവേഗത്തിൽ സഞ്ചരിക്കുമെങ്കിലും ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു പോറാലും ഏൽപിക്കാതെ കടന്നുപേകും എന്ന് നാസ വ്യക്തമാക്കുന്നു.
നാല് ഉപഗ്രഹങ്ങളിൽ ഒന്നിൽ ഒരു വീടിന്റെ വലിപ്പമുള്ള 2024 ടിആർ 4 എന്ന ഛിന്നഗ്രഹവും ഉൾപ്പെടുന്നു. 47 അടിയാണ് വലിപ്പം. ഭൂമിക്ക് 69,500 മൈൽ അടുത്തുവരെ ഈ ഛിന്നഗ്രഹം എത്തുമെങ്കിലും അപകടമുണ്ടാക്കാതെ കടന്നുപോകും. 2024 ടിഡബ്ല്യൂ2 എന്ന മറ്റൊരു ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് 179,000 മൈൽ അടുത്തുകൂടെ പോകും. 21 അടി മാത്രം വലിപ്പമാണ് ഇതിന്. 2024 ടിവൈ, 68 അടി വലിപ്പമുള്ള 2024 എസ്യു3 എന്നിവയാണ് മറ്റ് ഛിന്നഗ്രഹങ്ങൾ.
Discussion about this post