കോട്ടയം : ലഹരിക്ക് അടിമയായ മകൻ അച്ചനെ കുത്തി കൊന്നു. ഇടയാടി താഴത്ത് വരിക്കതിൽ രാജു (70) ആണ് കൊല്ലപ്പെട്ടത്. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം.
ഇന്ന് രാവിലെയൊടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ അശോകനും അച്ഛൻ രാജുവും മാത്രമാണ് താമസിക്കുന്നത്. അശോകൻ ലഹരിക്ക് അടിമയാണ്. ഇതേ ചൊല്ലി ഇരുവരും എന്നും വാക്ക് തർക്കമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇന്ന് രാവിലെ തർക്കത്തിനിടെ രാജുവിനെ അശോകൻ കത്തികൊണ്ട് കുത്തുകയായിരുന്നു.
വീട്ടിൽ നിന്ന് ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. ഉടനെ പോലീസ് എത്തി അശോകനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Discussion about this post