പലതരത്തിലുള്ള പരീക്ഷാ ഫോമുകൾ നമ്മളെല്ലാം പൂരിപ്പിച്ച് നൽകിയിട്ടുണ്ട്. എന്നാൽ, ഒരു പരീക്ഷാ ഫോം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സോഷ്യൽ മീഡയയിൽ ഇങ്ങനെ വൈറലാവാൻ മാത്രം ഒരു പരീക്ഷക്കുള്ള അപേഷാ ഫോമിൽ എന്താണുള്ളതെന്നല്ലേ.. കാര്യമുണ്ട്. പരീക്ഷാ ഫോമിൽ നൽകിയിരിക്കുന്ന അച്ഛന്റെയും അമ്മയുയുടെയും പേര് തന്നെയാണ് ചിരി പടർത്തിയിരിക്കുന്നത്.
ബിഹാറിലെ ബാബസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാലയുടെ പേരിലുള്ള ഒരു പരീക്ഷാഫോമിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. കുന്ദൻ എന്ന ബിഎ വിദ്യാർത്ഥിയുടെ പേരിലുള്ളതാണ് അപേക്ഷാ ഫോം. എന്നാൽ, ഫോമിൽ അച്ഛന്റെ പേര് എഴുതാനുള്ള സ്ഥാനത്ത് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയുടെ പേരാണ് നൽകിയിരിക്കുന്നത്. അമ്മയുടെ സ്ഥാനത്താണെങ്കിൽ സണ്ണി ലിയോണിയെന്നും എഴുതിയിരിക്കുന്നു. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ പേര് മാതാപിതാക്കളുടെ സ്ഥാനത്ത് വന്നതു തന്നെയാണ് ഫോം വൈറലാവാൻ കാരണവും.
വിദ്യാർത്ഥിയുടെ ഫോട്ടോ ഉൾപ്പെടെയുള്ളതാണ് ഫോം. ഇത് യഥാർത്ഥമായ ഫോം ആണോ അതോ വ്യാജമായി നിർമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫോൺ നമ്പറും അപേക്ഷാ ഫോമിൽ നൽകിയിട്ടുണ്ട്. 2017-ലെ തിയതിയാണ് ഫോമിൽ നൽകിയിരിക്കുന്നത്. എന്തായാലും ഇത്തരത്തിലൊരു ഫോം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ് ആരംഭിച്ചിരിക്കുന്നത്.
Discussion about this post