തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ആർ ശ്രീലേഖ ബിജെപിയിലേക്ക്. വൈകീട്ട് നാല് മണിയോടെ ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിക്കും. വീട്ടിലെത്തിയാകും ബിജെപി നേതാക്കൾ ശ്രീലേഖയ്ക്ക് അംഗത്വം നൽകുക. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാകും ശ്രീലേഖയെ പാർട്ടിയിലേക്ക് സ്വീകരിക്കുക. മറ്റ് മുതിർന്ന നേതാക്കളും സംഘത്തിൽ ഉണ്ടാകും. കഴിഞ്ഞ കുറേ നാളുകളായി ബിജെപിയിൽ അംഗത്വം എടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളും ശ്രീലേഖയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പാർട്ടിയിൽ ചേരാൻ തീരുമാനം ആയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബിജെപിയെ ഇഷ്ടമാണെന്നും അതിനാൽ പാർട്ടിയിൽ ചേരുന്നുവെന്നും ശ്രീലേഖ ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post