പാറ്റകളെയും പല്ലികളെയും വീട്ടിൽ നിന്നും ഓടിയ്ക്കാൻ എന്താണ് പോം വഴിയെന്ന് ആലോചിക്കുന്നവർ ആയിരിക്കും എല്ലാവരും. കാരണം ഈ രണ്ട് ജീവികളും നമുക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നും അല്ല. വീടുകൾ എത്ര വൃത്തിയായി സൂക്ഷിച്ചാലും പാറ്റയും പല്ലിയും വരും. രോഗവ്യാപികളാണ് ഇവ. അതുകൊണ്ട് തന്നെയാണ് ഇവയെ ശല്യക്കാരായി നാം കാണുന്നതും.
ഇതിനോടകം തന്നെ പല വിദ്യകളും ഇവയെ തുരത്താനായി നാം പ്രയോഗിച്ച് കാണും. എന്നാൽ ഇതൊന്നും ഫലം കണ്ടുകാണില്ല. പലരും പാറ്റകളെ തുരത്താൻ രാസ വസ്തുക്കളുടെ സഹായം തേടുന്നുണ്ടാകും. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കും ചെയ്യുക. വീട്ടിൽ ഉള്ള ചില വസ്തുക്കൾ മാത്രം ഉപയോഗിച്ച് നമുക്ക് പാറ്റയെയും പല്ലിയെയും തുരത്തുന്നതിനുള്ള ഒരു ലായനി തയ്യാറാക്കാം.
വിനാഗിരി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും പച്ചവെള്ളവുമാണ് ഈ ലായനിയ്ക്ക് ആവശ്യം. ആദ്യം ഒരു കപ്പിൽ മുക്കാൽ കപ്പ് വെള്ളം എടുക്കുക. ശേഷം ഇതിലേക്ക് കാൽകപ്പ് വിനാഗിരി ചേർത്ത് നന്നായി ഇളക്കുക. നന്നായി യോജിച്ച് കഴിഞ്ഞാൽ ഇതിലേയ്ക്ക് വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി ചതച്ച് എടുക്കുക. ശേഷം ഈ കൂട്ട് വെള്ളത്തിൽ ഇട്ട് നന്നായി യോജിപ്പിക്കാം. ഇപ്പോൾ ലായനി തയ്യാറായി.
അൽപ്പ നേരം ഇത് വച്ച ശേഷം അരിച്ചെടുക്കുക. ഇത് പിന്നീട് സ്േ്രപ ബോട്ടിലേക്ക് മാറ്റുക. ഇത് ഉപയോഗിച്ച് പാറ്റയും പല്ലിയും ഉള്ള സ്ഥലങ്ങളിൽ സ്േ്രപ ചെയ്ത് കൊടുക്കാം.
Discussion about this post