മുംബൈ: 86-ആം വയസ്സിൽ അന്തരിച്ച ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ സംസ്‌കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു.ബുധനാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ വച്ചാണ് രത്തൻ ടാറ്റ അന്തരിച്ചത് , ബിസിനസ്സിലും ജീവകാരുണ്യത്തിലും ഒരേ പോലെ കയ്യൊപ്പ് പതിപ്പിച്ച അദ്ദേഹം ഒരിക്കലും മായാത്ത പാരമ്പര്യം അവശേഷിപ്പിച്ചാണ് യാത്രയാകുന്നത്.
അതേസമയം, രത്തൻ ടാറ്റയുടെ മൃതദേഹം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സൗത്ത് മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സ് (എൻസിപിഎ) ലോൺസിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അനുവദിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു.
രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന് ജനലക്ഷങ്ങൾ നൽകുന്ന സ്‌നേഹത്തിൻ്റെയും ആദരവിൻ്റെയും പ്രവാഹത്തിന് ടാറ്റ കുടുംബം നന്ദി അറിയിച്ചിട്ടുണ്ട് . “ഞങ്ങളും, അദ്ദേഹത്തിന്റെ സഹോദരന്മാരും, സഹോദരിമാരും, കുടുംബവും, അദ്ദേഹത്തെ ആരാധിക്കുന്ന എല്ലാവരുടെയും അളവറ്റ വാത്സല്യത്തിൽ നന്ദിയുള്ളവരാണ് . രത്തൻ ടാറ്റ ഇനി നമ്മോടൊപ്പമില്ലെങ്കിലും, അദ്ദേഹം പ്രകടിപ്പിച്ച എളിമയുടെയും ഔദാര്യത്തിൻ്റെയും ലക്ഷ്യത്തിൻ്റെയും പൈതൃകം വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും. കുടുംബം വ്യക്തമാക്കി
Discussion about this post