ബംഗളൂരു: ഓണം ബംപറടിച്ച് ജീവിതം മാറാൻ പോകുന്ന ഭാഗ്യവാനെ കണ്ടത്തി മലയാളക്കര. കർണാടക സ്വദേശിയായ അൽത്താഫിനാണ് 25 കോടിരൂപയുടെ ഭാഗ്യം. കഴിഞ്ഞമാസം സുൽത്താൻ ബത്തേിയിൽ നിന്നാണ് അൽത്താഫ് ടിക്കറ്റെടുത്തത്. കർണാടകയിൽ മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് ലോട്ടറിയടിക്കുന്നത്. 42 കാരനായ ഇദ്ദേഹത്തിന് ഇപ്പോൾ വാടകയ്ക്ക് കഴിയുന്ന വീട് സ്വന്തമാക്കണമെന്നും മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്നുമാണ് ആഗ്രഹം. മകന് മെച്ചപ്പെട്ട ഒരു ജോലി വേണമെന്നും അൽത്താഫ് പറയുന്നു.
പനമരത്തെ എസ്.കെ ലോട്ടറി ഏജൻസി ഉടമ എ.എം. ജിനീഷ് ബത്തേരി ബ്രാഞ്ചിൽ വിറ്റ ടിജി 434222 നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. എസ്.കെ ലക്കി സെന്റർ ഹോൾസെയിലിൽ കൊടുത്ത ടിക്കറ്റ് ബത്തേരിയിലെ നാഗരാജിന്റെ എൻ.ജി.ആർ ലോട്ടറീസിൽ നിന്നാണ് സമ്മാനാർഹനായ അൽത്താഫ് വാങ്ങിയത്.
അതേസമയം തുടർച്ചയായ രണ്ടാം തവണയാണ് ഓണം ബംപർറിന്റെ ഒന്നാം സമ്മാനം അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. പാലക്കാട് ജില്ലയിൽ നിന്നും ടിക്കറ്റ് എടുത്ത തമിഴ്‌നാട് സ്വദേശിക്കായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്.
Discussion about this post